കോഹ്ലിക്ക്‌ അത്‌ അറിയാനുള്ള അവകാശമുണ്ട് :പിന്തുണച്ച് മുൻ താരം

Virat Kohli Captain

ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലിയും ഇന്ത്യൻ ടെസ്റ്റ്‌ ടീം നായകൻ വിരാട് കോഹ്ലിയുമായുള്ള തർക്കമാണ് ഇന്ത്യൻ ക്രിക്കറ്റിനെ ഇപ്പോൾ വളരെ അധികം പിടിച്ചുകുലുക്കുന്നത്. ഏകദിന ക്യാപ്റ്റൻസി റോളിലേക്ക് കോഹ്ലിക്ക്‌ പകരം രോഹിത് ശർമ്മയെ നിയമിച്ചത് എല്ലാ ചർച്ചകളും പിന്നിട്ട ശേഷമാണ് എന്നുള്ള ഗാംഗുലി പരാമർശവും താൻ ഏകദിന ക്യാപ്റ്റൻസി മാറ്റത്തെ കുറിച്ച് അറിഞ്ഞത് കേവലം ഒന്നര മണിക്കൂർ മുൻപാണ് എന്നുള്ള കോഹ്ലിയുടെ വാക്കുകളും വിവാദത്തിന് പുതിയ ഒരു മാനം നൽകുമ്പോൾ, എന്താണ് ഈ ഒരു ആശയകുഴപ്പത്തിനുള്ള കാരണമെന്ന് അറിയാതെ നിരാശയിലാണ് ക്രിക്കറ്റ്‌ ലോകം. മുൻ താരങ്ങൾ അടക്കം ഈ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ബിസിസിഐയുടെ ഭാഗത്ത്‌ നിന്നുമുണ്ടാകണം എന്നും ആവശ്യം ഉന്നയിക്കുകയാണ് ഇപ്പോൾ.

എന്നാൽ കോഹ്ലിക്ക്‌ പിന്തുണയുമായി എത്തുകയാണ് ഇന്ത്യൻ ലെഗ് സ്പിൻ ബൗളർ അമിത് മിശ്ര.എന്താണ് ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും കോഹ്ലിയെ മാറ്റിയതെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടെന്ന് പറഞ്ഞ അമിത് മിശ്ര കോഹ്ലിക്ക്‌ പിന്തുണകളും നൽകി. “അദ്ദേഹത്തിന് എന്താണ് ഈ വിഷയത്തിൽ നടന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്. കൂടാതെ ക്യാപ്റ്റൻസി റോൾ എടുത്ത് മാറ്റുമ്പോൾ എന്താണ് കാരണമെന്ന് അറിയാൻ കോഹ്ലിക്ക്‌ അവകാശമുണ്ട്. ഇതിനും മുൻപ് ഇത്തരം കാര്യങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ നടന്ന ചരിത്രമുണ്ട്.”മിശ്ര കുറ്റപ്പെടുത്തി

Read Also -  പാകിസ്ഥാനും ഇംഗ്ലണ്ടുമില്ല, ലോകകപ്പ് കിരീടമുയർത്താൻ സാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുത്ത് ജയ് ഷാ.

“എന്താണ് തനിക്ക് സംഭവിച്ചതായിട്ടുള്ള പിഴവെന്ന് അറിയാനായി ഏതൊരു താരവും ആഗ്രഹിക്കും. അത്‌ സ്വാഭാവികം തന്നെയാണ്.സ്വന്തം രാജ്യത്തിനായി ഇത്രയേറെ നൽകിയ ഒരു താരത്തെ എന്ത് കാരണത്താൽ മാറ്റിയെന്നുള്ള കാര്യം അദ്ദേഹം ഉറപ്പായും അറിയണം. ഇതിനും മുൻപും ഇന്ത്യൻ ക്രിക്കറ്റിൽ ഈ സാഹചര്യം നടന്നിട്ടുണ്ട്.രോഹിത് :വിരാട് കോഹ്ലി തർക്കമെല്ലാം അഭ്യൂഹമാണ്.

എല്ലാ അർഥത്തിലും കളിക്കായി മാത്രം ജീവിക്കുന്നവരാണ് ഇരുവരും. രോഹിത് ശർമ്മ മികച്ച നായകനാണ്. അദ്ദേഹം അത്‌ ഇനിയും തെളിയിക്കുമെന്നാണ് എന്റെ വിശ്വാസം. കോഹ്ലിക്ക്‌ ഏകദിന ക്യാപ്റ്റൻസി റോൾ നഷ്ടമായതിൽ ഒരു വിശദീകരണം ലഭിക്കേണ്ടതുണ്ട് “മിശ്ര നിരീക്ഷിച്ചു.

Scroll to Top