ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളിൽ എല്ലാം വളരെ അധികം നിരാശകൾ മാത്രമാണ് സമ്മാനിച്ചത്. സൂപ്പർ 12 റൗണ്ടിൽ നിന്നും പുറത്തായ ഇന്ത്യക്ക് പുതിയ ചില മാറ്റങ്ങൾ കൂടി ടി :20 ലോകകപ്പ് നൽകി. ലോകകപ്പിന് ശേഷം ടി:20 ക്യാപ്റ്റൻസി സ്ഥാനത്തിൽ നിന്നും കോഹ്ലി പടിയിറങ്ങി എങ്കിലും മറ്റൊരു നിരാശയുടെ വാർത്തയാണ് കോഹ്ലി ആരാധകർക്ക് എല്ലാം ലഭിക്കുന്നത്. ടി :20 ക്യാപ്റ്റൻസി ഒഴിഞ്ഞ വിരാട് കോഹ്ലിക്ക് മറ്റൊരു തിരിച്ചടി നൽകി ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലിയെ മാറ്റാനുള്ള ചില ആലോചനകൾ കൂടി നടക്കുകയാണെന്ന് സൂചന.
ടി :20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിക്ക് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമാകുമെന്നാണ് സൂചനകൾ.വരുന്ന സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപ് നിർണായക തീരുമാനം ബിസിസിഐ കൈകൊള്ളുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിരാട് കോഹ്ലിക്ക് പകരം ഏകദിന ഫോർമാറ്റിലും രോഹിത്തിനെ ക്യാപ്റ്റനാക്കുവാനാണ് ആലോചന.ഇനി വരുന്ന 2023ലെ ഏകദിന ലോകകപ്പിൽ കിരീടം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കട്ടെയെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
വരാനിരിക്കുന്ന ലോകകപ്പിന് മുൻപായി മികച്ച ഒരു ടീമിനെ നിർമിക്കാൻ രോഹിത് ശർമ്മക്ക് ഇപ്പോൾ തന്നെ ഏകദിന ക്യാപ്റ്റൻ സ്ഥാനം നൽകണമെന്ന് മുൻതാരങ്ങൾ അടക്കം അഭിപ്രായപെടുമ്പോൾ വിരാട് കോഹ്ലി ഒരു അവസരം കൂടി നൽകണം എന്നാണ് മറ്റുള്ളവരുടെ വാദം.
നിലവിൽ മോശം ബാറ്റിങ് ഫോമിലുള്ള കോഹ്ലിക്ക് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാനായി ഏകദിന നായകസ്ഥാനം ഒഴിയുന്നത് വളരെ അധികം സഹായിക്കുമെന്ന് കൂടി വിലയിരുത്തപെടുന്നുണ്ട്.വിവിധ ഏകദിന പരമ്പരകൾ ഭാഗമായി ഏഴ് ഏകദിന മത്സരമാണ് ലോകക്കപ്പ് മുൻപായി ശേഷിക്കുന്നത്. ഇക്കാര്യത്തിൽ വിരാട് കോഹ്ലിയുടെ നിലപാടിനൊപ്പം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്‍റെ അഭിപ്രായവും ഏറെ നിർണായകമായി മാറും