എല്ലാ ലിസ്റ്റിലും ഇന്ത്യയുടെ സമഗ്രാധിപത്യം. വെറുതെയല്ലാ ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്.

shami and kohli

2023 ഐസിസി ഏകദിന ലോകകപ്പില്‍ സമഗ്രാധിപത്യം തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബാറ്റർമാരുടേയും ബൗളർമാരുടേയും ലിസ്റ്റില്‍ ഇന്ത്യന്‍ ടീം ആധിപത്യം പുലർത്തുകയാണ്, യഥാക്രമം വിരാട് കോഹ്‌ലിയും മുഹമ്മദ് ഷമിയുമാണ് ബാറ്റിംഗ്, ബൗളിംഗ് ചാർട്ടുകളിൽ മുന്നില്‍. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമി പോരാട്ടത്തിൽ ഇന്ത്യ 70 റൺസിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.

മികച്ച ബാറ്റിംഗിന്റെയും ബൗളിംഗിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്. ടൂർണമെന്റിലെ 10 മത്സരങ്ങളിൽ നിന്ന് 711 റൺസ് നേടിയ കോഹ്‌ലി നിലവിൽ 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. 50-ാം ഏകദിന സെഞ്ച്വറിയാണ് മത്സരത്തില്‍ വിരാട് കോഹ്ലി നേടിയത്. ഒരു ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിന്റെ (2003 ലോകകപ്പിൽ 673 റൺസ്) റെക്കോർഡും കോഹ്ലി തകർത്തു.

2023 ലോകകപ്പിൽ 90.68 റൺസ് നേടിയപ്പോൾ 101.57 ശരാശരിയിൽ 711 റൺസാണ് കോഹ്‌ലി നേടിയത്. 124.15 സ്‌ട്രൈക്ക് റേറ്റിൽ 550 റൺസ് നേടിയ രോഹിത് ശർമ്മ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോറർമാരിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം, ശ്രേയസ് അയ്യർ 10 മത്സരങ്ങളിൽ നിന്ന് 75.14 ശരാശരിയിൽ 526 റൺസ് നേടിയിട്ടുണ്ട്, കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും യഥാക്രമം 386, 350 റൺസ് നേടി.

Pos Player Runs Innings Bat Avg
1 VIRAT KOHLI 711 10 101.57
2 Rohit Sharma 550 10 55.00
3 Shreyas Iyer 526 10 75.14
4 KL Rahul 386 9 77.20
5 Shubman Gill 346 8 49.42
Read Also -  ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റ് ഏകദിന ലോകകപ്പിലെ എക്കാലത്തെയും തങ്ങളുടെ മികച്ച ബൗളിംഗ് പ്രകടനം നടത്തികൊണ്ടിരിക്കുകയാണ്. അഞ്ച് ഫസ്റ്റ് ചോയ്സ് ബൗളർമാരും കുറഞ്ഞത് 13 വിക്കറ്റെങ്കിലും വീഴ്ത്തിയട്ടുണ്ട്. വെറും ആറ് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റ് നേടിയ ഷമിയാണ് ലിസ്റ്റില്‍ ഒന്നാമത്. വെറും 9.13 ശരാശരിയിലും 5.01 എക്കോണമിയിലുമാണ് ഷമിയുടെ പ്രകടനം.

ഇന്ത്യൻ ബൗളിംഗ് യൂണിറ്റിന്റെ സമ്പൂർണ്ണ പരിശ്രമമാണ് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചത്. ദീർഘകാലത്തെ പരിക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബുംറ 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് വീഴ്ത്തി. സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 16 വിക്കറ്റും സഹ സ്പിന്നർ കുൽദീപ് യാദവ് 15 വിക്കറ്റും ടൂർണമെന്റിൽ വീഴ്ത്തി. 2023ലെ ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യയുടെ ഹീറോ മുഹമ്മദ് സിറാജ് 10 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയട്ടുണ്ട്.

Pos Player Wickets Wickets Runs
1 MOHAMMAD SHAMI 23 23 210
2 Jasprit Bumrah 18 18 330
3 Ravindra Jadeja 16 16 355
4 Kuldeep Yadav 15 15 368
5 Mohammed Siraj 13 13 424
Scroll to Top