വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ വീരാട് കോഹ്ലി അര്‍ദ്ധസെഞ്ചുറി നേടി. ഏകദിന പരമ്പരയിലെ മോശം പ്രകടനം ആദ്യത്തെ ടി20 യിലും തുടര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ടി20 യില്‍ വമ്പന്‍ ഷോട്ടുകള്‍ കളിച്ചാണ് വീരാട് കോഹ്ലി തുടങ്ങിയത്. മത്സരത്തിലെ അര്‍ദ്ധസെഞ്ചുറി പ്രകടനത്തോടെ രോഹിത് ശര്‍മ്മയുടെ റെക്കോഡിനൊപ്പമെത്താനും വീരാട് കോഹ്ലിക്ക് കഴിഞ്ഞു.
41 പന്തില്‍ 7 ഫോറും 1 സിക്സും സഹിതം 52 റണ്‍സാണ് നേടിയത്. അന്താരാഷ്ട്ര ടി20 യില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ നേടിയ താരം രോഹിത് ശര്‍മ്മയുടെ റെക്കോഡിനൊപ്പമെത്തി. കോഹ്ലിയുടെ 30ാം ഫിഫ്റ്റിയാണ് ഇന്ന് പിറന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 26 ഫിഫ്റ്റിയും 4 സെഞ്ചുറിയും നേടിയട്ടുണ്ട്. 121 മത്സരങ്ങളില്‍ നിന്നാണ് രോഹിത് ശര്‍മ്മയുടെ ഈ നേട്ടമെങ്കില്‍ 97 മത്സരങ്ങളില്‍ നിന്നാണ് വീരാട് കോഹ്ലി ഈ റെക്കോഡില്‍ എത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. ഋഷഭ് പന്ത് 28 പന്തിൽനിന്ന് 52 റൺസെടുത്തു പുറത്താകാതെനിന്നു. വെങ്കടേഷ് അയ്യർ 18 പന്തുകളിൽനിന്ന് 33 റൺസെടുത്തു. രോഹിത് ശർമ (18 പന്തിൽ 19), ഇഷാൻ കിഷൻ (10 പന്തിൽ രണ്ട്), സൂര്യകുമാർ യാദവ് (ആറ് പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷൻ കിഷൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കടേഷ് അയ്യർ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ്, യുസ്‌വേന്ദ്ര ചെഹൽ
വിൻഡീസ് ടീം: ബ്രണ്ടൻ കിങ്, കൈൽ മയേഴ്സ്, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, റൂവ്മൻ പവൽ, കയ്റൻ പൊള്ളാർഡ് (ക്യാപ്റ്റൻ), ജെയ്സൻ ഹോൾഡർ, റൊമാരിയോ ഷെഫേർഡ്, ഒഡീൻ സ്മിത്ത്, അകീൽ ഹുസൈൻ, ഷെൽഡൺ കോട്രൽ