“ഈ സാല കപ്പ്‌ നഹി”, നാക്കുപിഴച്ച് ഡുപ്ലെസി. സത്യമാകുമോ എന്ന് ആരാധകർ. രസകരമായ വീഡിയോ

ezgif 2 7f6b0072ea

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ക്യാമ്പയിൻ ഇന്ന് ആരംഭിക്കുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നേരിടുന്നത്. എന്നാൽ മത്സരത്തിനു മുൻപുണ്ടായ ഒരു രസകരമായ സംഭവം സോഷ്യൽ മീഡിയയിലടക്കം വൈറലായിട്ടുണ്ട്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പ്രശസ്ത സ്ലോഗനായ ‘ഈ സാല കപ്പ് നമദേ’ എന്നത് നായകനായ ഡുപ്ലസി പിഴവു വരുത്തിയതാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ‘ഈ സാല കപ്പ് നമദേ’ എന്നതിന് പകരം ‘ഈ സാല കപ്പ് നഹി’ എന്നാണ് ഡുപ്ലസി പറഞ്ഞത്. അടുത്തിരുന്ന ഇന്ത്യൻ താരം വിരാട് കോഹ്ലിയെ പോലും ഡുപ്ലസിയുടെ ഈ നാക്കു പിഴവ് ചിരിപ്പിച്ചു.

സമീപസമയത്ത് നടന്ന ബാംഗ്ലൂരിന്റെ ഒരു ഇവന്റിനിടയ്ക്ക് ആയിരുന്നു സംഭവം അരങ്ങേറിയത്. ആർസിബിയുടെ സ്ലോഗൺ പറയാനായി ഡുപ്ലെസി നിർബന്ധിതനാവുകയായിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു തെറ്റ് വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഈ വർഷം കപ്പ് ഉണ്ടാകില്ല എന്ന് അർത്ഥമാകുന്ന വാക്കുകളാണ് ഡുപ്ലെസി പറഞ്ഞത്. ശേഷം വിരാട് കോഹ്ലിയും ഡുപ്ലസിയും ഇതു പറഞ്ഞ് ചിരിക്കുന്നതും വീഡിയോയിൽ കാണാം.

See also  24 കോടിയുടെ ചെണ്ട. സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍ ശര്‍മ്മ. ത്രില്ലിങ്ങ് പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് ഒരു റണ്‍സ് വിജയം.

ഇന്ന് വൈകിട്ട് 7.30ന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മുംബൈയ്ക്കെതിരായ മത്സരം നടക്കുന്നത്. ഇത്തവണയും ശക്തമായ ടീമിനെ തന്നെയാണ് ബാംഗ്ലൂർ അണിനിരത്തുന്നത്. വിരാട് കോഹ്ലിയും ഡുപ്ലസിയുമാവും മത്സരത്തിൽ ബാംഗ്ലൂരിനായി ഓപ്പണിങ്ങിറങ്ങാൻ സാധ്യത. അങ്ങനെയെങ്കിൽ മൂന്നാമനായി ലോമ്റോർ, നാലാമനായി ഗ്ലെൻ മാക്സ്വെൽ, അഞ്ചാമനായി മൈക്കിൾ ബ്രെയ്‌സ്വെൽ ഇങ്ങനെയാവും ബാംഗ്ലൂർ ബാറ്റിംഗ് ഓർഡർ.

കഴിഞ്ഞവർഷങ്ങളിൽ ബോളിഗ് നിരയായിരുന്നു ബാംഗ്ലൂരിന് വലിയ രീതിയിലുള്ള തലവേദനയായിരുന്നത്. എന്നാൽ ഇത്തവണ റിസി ടോപ്ലീ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന സിം ബോളിങ് നിര ബാംഗ്ലൂരിനുണ്ട്. എന്നിരുന്നാലും ശക്തരായ മുംബൈ ഇന്ത്യൻസിനെയാണ് ബാംഗ്ലൂർ നേരിടാൻ ഒരുങ്ങുന്നത്. ബുംറയുടെ അഭാവത്തിലിറങ്ങുന്ന മുംബൈയ്ക്ക് ആദ്യ മത്സരത്തിലെ വിജയം അത്യാവശ്യമാണ്.

Scroll to Top