സിക്സ് റെക്കോഡുമായി വിരാട് കോഹ്ലി. മറികടന്നത് ധോണിയേയും ഗെയ്ലിനെയും.

കൊല്‍ക്കത്തകെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി പുറത്തെടുത്തത്. 59 പന്തില്‍ 4 ഫോറും 4 സിക്സുമായി 83 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്.

vk vs kkr ipl 2024

മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാട് കോഹ്ലി സ്വന്തമാക്കി. ഐപിഎല്‍ ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന ലിസ്റ്റില്‍ ധോണിയെ മറികടന്ന് നാലമതെത്തി.

  • Chris Gayle – 357
  • Rohit Sharma – 261*
  • AB de Villiers – 251
  • Virat Kohli – 241*
  • MS Dhoni – 239*

കൂടാതെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരം എന്ന നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി. 241 സിക്സാണ് വിരാട് കോഹ്ലി ഇതുവരെ അടിച്ചത്. ഗെയ്ല്‍ (239) ഏബിഡി (238) എന്നിവരെ പിന്തള്ളിയാണ് വിരാട് കോഹ്ലിയുടെ ഈ നേട്ടം. ആദ്യ സീസണ്‍ മുതല്‍ ബാംഗ്ലൂരിനായാണ് വിരാട് കോഹ്ലി കളിക്കുന്നത്.

  • Virat Kohli – 241*
  • Chris Gayle – 239
  • AB de Villiers – 238
  • Glenn Maxwell – 67
  • Faf du Plessis – 50
Previous articleബാംഗ്ലൂര്‍ ബോളര്‍മാരെ ചെണ്ടയാക്കി കൊല്‍ക്കത്ത. ചിന്നസ്വാമിയില്‍ ആതിഥേയര്‍ തോറ്റു.
Next article25 കോടിയുടെ “ചെണ്ട”. 4 ഓവറിൽ സ്റ്റാർക്ക് വിട്ടുകൊടുത്തത് 47 റൺസ്. ബാംഗ്ലൂരിനെതിരെയും നിറം മങ്ങി.