ഐസിസി ടി20 ലോകകപ്പ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയക്കെതിരെ ടോസ് നേടി കോഹ്ലി ബോളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റനായി വീരാട് കോഹ്ലിയുടെ അവസാന ടി20 മത്സരത്തില്‍. ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായ ഇന്ത്യക്ക് ഇന്നത്തെ മത്സരം അപ്രമാസക്തമാണ്.
വിജയത്തോടെ ടി20 ക്യാപ്റ്റന്‍സി അവസാനിക്കാനാണ് വീരാട് കോഹ്ലിയുടെ ശ്രമം. ടി20 ലോകകപ്പിനു ശേഷം പുതിയ ക്യാപ്റ്റന്‍ ആര് എന്ന ചോദ്യം ആരാധകരില്‍ നിലനില്‍ക്കുന്നുണ്ട്. രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, കെല്‍ രാഹുല്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
ഇപ്പോഴിതാ ടോസ് വേളയില്‍ പുതിയ ക്യാപ്റ്റനെക്കുറിച്ച് സൂചന നല്‍കുകയാണ് ക്യാപ്റ്റന്‍ വീരാട് കോഹ്ലി. ഇന്ത്യയുടെ ക്യാപ്റ്റനായത് അഭിമാനാണ് എന്ന് പറഞ്ഞ കോഹ്ലി, ഈ അവസരം നല്‍കിയതിനു നന്ദി പറഞ്ഞു. ” ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള അടുത്ത സമയമാണിത്. എന്തായാലും രോഹിത് നോക്കിനിൽക്കുകയാണ്, ഇന്ത്യൻ ക്രിക്കറ്റ് നല്ല കൈകളിലാണ് “
അടുത്ത ടി20 ക്യാപ്റ്റനാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള താരം രോഹിത് ശര്‍മ്മയാണ്. മുംബൈ ഇന്ത്യന്‍സിനെ 5 ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച താരം, ഇന്ത്യന്‍ ജേഴ്സിയിലും ക്യാപ്റ്റന്‍സി മികവ് കാണിച്ചട്ടുണ്ട്.