റിവ്യൂവിൽ ഉപദേശം നൽകി കോഹ്ലി : ക്യാപ്റ്റനല്ലെങ്കിലും ലീഡറായി മുന്‍ ക്യാപ്റ്റന്‍

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം തന്നെ വളരെ അധികം സന്തോഷം നൽകി വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പരയിൽ രോഹിത് ഷറമ്മക്കും ടീമിനും മികച്ച തുടക്കം. ടോസ് നേടി ബൗളിംഗ് ആരംഭിച്ച ഇന്ത്യക്കായി ബൗളർമാർ എല്ലാംഗംഭീര തുടക്കമാണ് നൽകിയത്. വെസ്റ്റ് ഇൻഡീസ് ടീം തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലായി. സ്പിൻ ബൗളർമാർ പിച്ചിൽ നിന്നും ടേൺ കണ്ടെത്തിയപ്പോൾ വിൻഡീസ് സ്കോർ 7 വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിലായി.തന്റെ ആദ്യത്തെ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലാണ് വിൻഡീസിനെ തകർത്തത്.

അതേസമയം ക്രിക്കറ്റ്‌ ലോകത്ത് വളരെ ഏറെ ചർച്ചയായി മാറുന്നത് ഇന്നത്തെ മത്സരത്തിലെ ഒരു ശ്രദ്ധേയമായ കാഴ്ചയാണ്‌. രോഹിത് ശർമ്മ സ്ഥിരം നായകനായി നിയമിതനായ ശേഷമുള്ള ആദ്യത്തെ മത്സരവും കൂടാതെ മുൻ ഇന്ത്യൻ നായകനായ കോഹ്ലി രോഹിത് ക്യാപ്റ്റൻസിയിൽ കളിക്കുന്ന ആദ്യത്തെ ഏകദിന മത്സരവുമായിരുന്നു.

എന്നാൽ മാധ്യമങ്ങളിൽ അടക്കം വളരെ ഏറെ പ്രചരിച്ച രോഹിത് : കോഹ്ലി തർക്കത്തെ കുറിച്ചുള്ള വാർത്തകളെ തകർക്കുന്ന രീതിയിൽ ഇരുവരും ഒത്തുരുമയോടെ നിൽക്കുന്നത് കാണാനായി കഴിഞ്ഞു. പലപ്പോഴും സഹതാരങ്ങൾക്ക് അടക്കം സപ്പോർട്ടും നിർദ്ദേശവും നൽകിയ വിരാട് കോഹ്ലി ഒരു ഡീആർ. എസ്‌ റിവ്യൂവിലും ക്യാപ്റ്റൻ രോഹിത്തിന് മുൻപിൽ രക്ഷകനായി എത്തി.

വെസ്റ്റ് ഇൻഡീസ്‌ ഇന്നിങ്സിലെ തന്നെ ഇരുപത്തിരണ്ടാം ഓവറിലാണ് ചാഹലിന്‍റെ ബോളിൽ ഇന്ത്യൻ ടീം വിക്കെറ്റ് നേടാൻ വാദിച്ചത്.ഒരുവേള ബാറ്റ്‌സ്മാന്റെ ബാറ്റിൽ കൊണ്ട് റിഷാബ് പന്ത് കൈകളിൽ ഒതുങ്ങിയ ബോളിൽ ഓൺഫീൽഡ് അമ്പയർ ഔട്ട്‌ നൽകിയില്ല. എന്നാൽ ഇന്ത്യൻ ടീം മൂന്നാം അമ്പയർക്കായി തീരുമാനം റിവ്യൂ ചെയ്യുകയായിരുന്നു. എന്നാൽ ഈ സമയം റിവ്യൂ ചെയ്യണോ എന്നുള്ള ആശങ്കയിൽ നിന്ന നായകൻ രോഹിത്തിന് അത് ഔട്ട് എന്നുള്ള ഉറപ്പ് നൽകിയ മുൻ ക്യാപ്റ്റനായ കോഹ്ലി തന്നെയാണ്.