ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് എതിരെ രൂക്ഷമായൊരു ആരോപണം ഉന്നയിച്ച് മുന്‍ താരം ഡേവിഡ് ലോയ്ഡ് രംഗത്തെത്തി . കളിക്കിടയിൽ കോഹ്ലി ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ക്കെതിരേ രൂക്ഷമായി പെരുമാറുന്നു എന്ന് പറഞ്ഞ ഇംഗ്ലണ്ട് മുൻ താരം വിരാട് കോഹ്ലിയുടെ പെരുമാറ്റം അതിരുവിടുന്നതായും അമ്പയർമാരെ കോഹ്ലി വളരെയേറെ സമ്മര്‍ദ്ദത്തിലാക്കുന്നതിനൊപ്പം അനാദരവ് കാണിക്കുന്നതായും ഡേവിഡ് ലോയ്ഡ് വിമർശനം ഉന്നയിക്കുന്നു .
ഡെയ്‌ലി മെയ്‌ലിലെ തന്റെ ക്രിക്കറ്റ് കോളത്തിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ നായകനെതിരേ ആഞ്ഞടിച്ചത്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി:20 പരമ്പരയിൽ കോഹ്ലി സോഫ്റ്റ് സിഗ്നലിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായി .
ഇതിനെതിരെയെയാണ് ലോയ്ഡ് ഇപ്പോൾ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുന്നത് . “ക്രിക്കറ്റിൽ സോഫ്റ്റ് സിഗ്നനല്ലെന്നത് ആധികാരികായ ഒന്നല്ല മതിയായ തെളിവുണ്ടെങ്കില്‍ തേര്‍ഡ് അംപയര്‍ ഇത് അസാധുവാക്കി അന്തിമ തീരുമാനം കൈക്കൊള്ളും .എന്നാൽ നാലാം ടി:20യിൽ അംപയര്‍ നിതിന്‍ മേനോനുമേല്‍ ഇംഗ്ലണ്ട് താരങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് പരമ്പരയിൽ മുഴുവൻ കോഹ്ലി അമ്പയർമാരോട് അനാദരവ് കാട്ടിയിട്ടണ്ട് .കോഹ്ലി അവരെ ഈ പരമ്പരയിലുടനീളം വളരെയേറെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിട്ടുണ്ട് “
ഡേവിഡ് ലോയ്ഡ് ഇപ്രകാരം എഴുതി .
“ഡിആര്‍എസൊന്നും ഇല്ലാത്ത കാലഘട്ടത്തിൽ ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങൾ ഞാന്‍ കളിച്ചിട്ടുണ്ട്. അന്നും അംപയര്‍ ഒരു തീരുമാനമെടുത്താൽ എപ്പോഴും അത് പുറത്തായ ബാറ്റ്‌സ്മാന് ഇഷ്ടമായാലും ഇല്ലെങ്കിലും ആ തീരുമാനം നിലനില്‍ക്കുക തന്നെ ചെയ്യും.അതുപോലെ തന്നെ ഔട്ടാണെങ്കിലും അംപയര്‍ നോട്ടൗട്ട് ഒരുപക്ഷേ അത് വിധിക്കുകയാണെങ്കിൽ അമ്പയറുടെ ആ തീരുമാനവും നിലനില്‍ക്കുകയെന്നും ” ലോയ്ഡ് പറയുന്നു .കളിക്കാരും ഓണ്‍ഫീല്‍ഡ് അംപയര്‍മാരുമാരും തമ്മിലുള്ള വാക്കേറ്റങ്ങള്‍ കര്‍ശനമായി കൈകാര്യം ചെയ്യുന്നതിൽ ഐസിസിയെ കൂടി ഡേവിഡ് ലോയ്ഡ് .ഇത്തരം സംഭവങ്ങളിൽ ഐസിസി കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് മുൻ ഇംഗ്ലണ്ട് താരം അഭിപ്രായപ്പെടുന്നത് .