ഭുവിയോ താക്കൂറോ : ആര് ടി:20 ലോകകപ്പിനുള്ള ടീമിൽ കളിക്കും – അഭിപ്രായം വ്യക്തമാക്കി മുൻ ബാറ്റിംഗ് കോച്ച്

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകപ്പിനുള്ള ഇന്ത്യന്‍  ക്രിക്കറ്റ് ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ചര്‍ച്ചകള്‍  ക്രിക്കറ്റ് ലോകത്ത്  വളരെയേറെ  ആവേശത്തോടെ മുന്നേറുകയാണ് .
ടീമിൽ അരങ്ങേറുന്ന യുവതാരങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നത്  ടീം  സെലക്ഷൻ ഏറെ ബുദ്ധിമുട്ടേറിയതാക്കുന്നുണ്ട് . രണ്ടാഴ്ച ശേഷം ഐപിഎല്‍ കൂടി വരുന്നതിനാല്‍ ടി20 ലോകകപ്പ് ടീമിനെ ഒരുക്കുക സെലക്ടര്‍മാരെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ കാര്യമാണ് .ടീമിലെ എല്ലാവരും മികച്ച പ്രകടനത്തോടെ ടീം ഇന്ത്യയെ ലോകകപ്പ് നേടുവാനുള്ള പോരാട്ടത്തിൽ ശക്തരാക്കുന്നുണ്ട് .

നേരത്തെ ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിലും അതിന് ശേഷം ഇംഗ്ലണ്ട് എതിരായ പരമ്പരയിലും  ടീമിലെ സ്റ്റാർ
പേസർമാരായ  ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാതെ തന്നെ ഇന്ത്യൻ ടീം പരമ്പര വിജയം നേടിയിരുന്നു. ഇരുവരും മടങ്ങിവരുമ്പോള്‍ പേസ് ബൗളര്‍മാരില്‍ ആരാകും ലോകകപ്പ് ടീമില്‍ നിന്ന് പുറത്താകുക എന്ന ചര്‍ച്ചകളും സജീവമാണ്. ഭുവനേശ്വർ ,ശാർദൂൽ താക്കൂർ , നടരാജൻ , പ്രസീദ് കൃഷ്ണ എന്നിവരാണ് ഇന്ത്യൻ പ്ലെയിങ്  ഇലവനിലെ ഇപ്പോഴത്തെ പേസ് സഖ്യം .എന്നാല്‍ നിലവിലെ ഫോമും കായികക്ഷമതയും കണക്കിലെടുത്താല്‍ ഭുവനേശ്വര്‍ കുമാര്‍ ലോകകപ്പ് ടീമിലുണ്ടാവണമെന്ന് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍ പറയുന്നു .

“ഭുവനേശ്വർ വളരെ മികച്ച പ്രകടനമാണ് ഇപ്പോൾ  പുരോഗമിക്കുന്ന ഏകദിന പരമ്പരയിലും ടി:20 പരമ്പരയിലും കാഴ്ചവെച്ചത് .നിലവിലെ ഫോമും കായികക്ഷമതയും കണക്കിലെടുത്താല്‍ ഭുവനേശ്വര്‍ കുമാര്‍  വരുന്ന ലോകകപ്പ്  ടീമിൽ ഉറപ്പായും ഇടം കണ്ടെത്തും .
എന്തായാലും ഐപിഎല്‍ കൂടി വരാനുള്ളതിനാല്‍ ഇന്ത്യന്‍ ടീമിലെ ഏതാനും സ്ഥാനങ്ങളില്‍ കൂടി കടുത്ത മത്സരമുണ്ടാവുമെന്ന് ബംഗാര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ക്രിക്കറ്റ് കണക്ടില്‍ പറഞ്ഞു .ഇനിയും ഐപിഎല്ലിലെ പ്രകടനത്തിലൂടെ പലർക്കും ഇന്ത്യൻ ടീമിൽ എത്തുവാൻ കഴിയുമെന്നും മുൻ ബാറ്റിംഗ് കോച്ച് അഭിപ്രായപ്പെട്ടു .

Read More  അവൻ ഇപ്പോൾ ഇരിക്കുന്നത് വോണും ദ്രാവിഡും ഇരുന്ന മഹത്തായ കസേരയിൽ : മലയാളി നായകനെ വാനോളം പുകഴ്ത്തി റൈഫി വിന്‍സന്റ് ഗോമസ്

പരിക്കിന് ശേഷം നീണ്ടനാളത്തെ ഇടവേള  കഴിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ്   ടീമിലേക്ക്  തിരികെയെത്തിയ പേസ് ബൗളർ ഭുവനേശ്വർ കുമാർ ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിലും ആദ്യ ഏകദിനത്തിലും ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത് .ഇംഗ്ലണ്ടിനെതിരായ 5 മത്സര ടി:20 പരമ്പരയിൽ താരം സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത് .5 കളികളിൽ കേവലം 115 റൺസ് മാത്രമാണ് താരം വഴങ്ങിയത് .6.39 റൺസ് ഇക്കോണമി റേറ്റിൽ പന്തെറിഞ്ഞ താരം 4 വിക്കറ്റുകളും വീഴ്ത്തി.അവസാന ടി:20യിൽ 4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ താരം മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here