ബംഗ്ലാദേശ് പോരാളിക്ക് സമ്മാനവുമായി വിരാട് കോഹ്ലി. പ്രചോദന നിമിഷമെന്ന് ബിസിബി ചെയര്‍മാന്‍

ezgif 2 031f76573f

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി സാധ്യതകള്‍ നിലനിര്‍ത്തിയിരുന്നു. അഡലെയ്ഡില്‍ 5 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ലിറ്റണ്‍ ദാസിന്‍റെ അര്‍ദ്ധസെഞ്ചുറിയില്‍ മുന്നിലായിരുന്ന ബംഗ്ലാദേശിനെ തകര്‍പ്പന്‍ ബോളിംഗിലൂടെ ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു.

വിജയത്തിനു പിന്നാലെ ഇന്ത്യന്‍ താരം വിരാട് കോഹ്ലി തന്‍റെ ബാറ്റ് ലിറ്റണ്‍ ദാസിന് സമ്മാനിച്ചു. ബിസിബി ചെയര്‍മാന്‍ ജലാല്‍ യൂനസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഞങ്ങൾ ഡൈനിംഗ് ഹാളിൽ ഇരിക്കുമ്പോൾ വിരാട് കോഹ്ലി വന്ന് ലിറ്റണിന് ഒരു ബാറ്റ് സമ്മാനിച്ചു. എന്റെ അഭിപ്രായത്തിൽ, ഇത് ലിറ്റണിന് പ്രചോദനമായ ഒരു നിമിഷമായിരുന്നു,”

”ലിറ്റണ്‍ൺ ഒരു ക്ലാസ് ബാറ്ററാണ്. അദ്ദേഹം ക്ലാസിക്കൽ ഷോട്ടുകൾ കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും തിളങ്ങിയ താരമാണ് അദ്ദേഹം. അടുത്തിടെ, ടി20യിലും അദ്ദേഹം നന്നായി കളിക്കാൻ തുടങ്ങി, ”അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് ബംഗ്ലാദേശ് താരം കുറിച്ചത്. 27 ബോളില്‍ 60 റണ്‍സ് നേടിയ താരത്തെ റണ്ണൗട്ടാക്കിയാണ് ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തിയത്.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.
Scroll to Top