ഒരിക്കൽ കൂടി വിരാട് കോഹ്ലി ബാറ്റിൽ നിന്നും സെഞ്ച്വറി പിറക്കുന്നത് കാണാൻ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കണം. വെസ്റ്റ് ഇൻഡീസ് എതിരായ ഒന്നാമത്തെ ഏകദിന മത്സരത്തിലും നിരാശ മാത്രം ബാറ്റിങ്ങിൽ സമ്മാനിച്ച മുൻ നായകൻ കോഹ്ലി നേരിട്ട നാലാമത്തെ ബോളിൽ തന്നെ ഒരു പുൾ ഷോട്ടിന് ശ്രമിച്ച് തന്റെ വിക്കെറ്റ് നഷ്ടമാക്കി.
നേരിട്ട ആദ്യത്തെ രണ്ട് ബോളിലും ഫോർ അടിച്ച് മികച്ച ഫോമിലെന്ന് സൂചന നൽകിയ വിരാട് കോഹ്ലി പക്ഷേ മോശം ഒരു പുൾ ഷോട്ടിൽ കൂടി വിക്കറ്റ് നഷ്ടമാക്കി. നേരത്തെയും ചില മോശം ഷോട്ടുകളിൽ കൂടി വിരാട് കോഹ്ലി അതിവേഗം പുറത്താകുന്നത് വിമർശനത്തിന് കാരണമായി മാറി കഴിഞ്ഞു.
എന്നാൽ ബാറ്റ് കൊണ്ട് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായി കഴിഞ്ഞില്ല എങ്കിലും അപ്പൂർവ്വമായ ഒരു നേട്ടത്തിന് വിരാട് കോഹ്ലി അവകാശിയായി മാറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇക്കഴിഞ്ഞ രണ്ട് വർഷകാലമായി ഒരു സെഞ്ച്വറി നേടാൻ കഴിയാതെ വിഷമിക്കുന്ന വിരാട് കോഹ്ലിക്ക് ആശ്വാസമായി മാറുകയാണ് ഈ റെക്കോർഡ്.സ്വദേശത്ത് 5000 ഏകദിന റൺസ് നേടുന്ന താരമായി മാറിയിരിക്കുകയാണ് വിരാട് കോഹ്ലി ഇന്നത്തെ മത്സരത്തിൽ.
സ്വന്തം നാട്ടിൽ 5000 ഏകദിന റൺസ് നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്ലി ഈ റെക്കോർഡിലേക്ക് അതിവേഗത്തിൽ എത്തുന്ന ബാറ്റ്‌സ്മാനായി മാറി. വെറും 96 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി 5000 ഏകദിന റൺസ് അടിച്ചെടുത്തത്.121 ഇന്നിങ്സിൽ നിന്നും ഈ നേട്ടം സ്വന്തം പേരിൽ കുറിച്ച സാക്ഷാൽ സച്ചിനെയാണ് കോഹ്ലി പിന്നിലാക്കിയത്.ജാക്ക് കാലിസ് (130 ഇന്നിങ്സ് ), റിക്കി പോണ്ടിഗ് (138 ഇന്നിങ്സ് ) എന്നിവരാണ് ഈ ലിസ്റ്റിൽ പിന്നിലുള്ള താരങ്ങൾ