മൈതാനത്ത് വാക്കേറ്റം. വിരാട് കോഹ്ലിയെ ചൊറിഞ്ഞ് ഗൗതം ഗംഭീര്‍

ലക്നൗ സൂപ്പർ ജെയന്റ്സിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. പൂർണ്ണമായും ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ഒരു ലോ സ്കോറിങ് ത്രില്ലറായിരുന്നു നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ 126 റൺസ് നേടുകയും പിന്നീട് അത് പ്രതിരോധിക്കുകയും ചെയ്തു. നായകൻ ഡുപ്ലസിയുടെ ബാറ്റിംഗ് മികവും ബോളിംഗ് മികവുമാണ് മത്സരത്തിൽ ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ബാംഗ്ലൂരിന്റെ ടൂർണമെന്റിലെ അഞ്ചാം വിജയമാണിത്.ഇതോടെ പോയിന്റ്സ് ടേബിളിൽ 10 പോയിന്റ്കൾ സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട്.

FvD2HOBXwBwfM0e

മത്സരത്തിനു ശേഷം ഇരു ടീമിലേയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. മത്സരത്തിനും മയേഴ്സും കോഹ്ലിയും നടന്നു നീങ്ങുകയായിരുന്നു. ഉടന്‍ തന്നെ ലക്നൗ മെന്‍ററായ ഗൗതം ഗംഭീര്‍, വിരാടിന്‍റെ അടുത്ത് നിന്നും മയേഴ്സിനെ വിളിച്ചു കൊണ്ടുപോയി. വിരാട് കോഹ്ലിയെ എന്തെക്കൊയോ പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇരുവരും മൈതാനത്ത് കൊമ്പു കോര്‍ക്കുകയായിരുന്നു. സഹതാരങ്ങള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ലക്നൗ വിജയിച്ചപ്പോള്‍ കാണികൾക്ക് നേരെ ചുണ്ടിൽ വിരൽ വെച്ചുകൊണ്ട് ഗംഭീർ സെലിബ്രേറ്റ് ചെയ്തിരുന്നു. ഇന്നത്തെ മത്സരത്തിനിടെ സമാനയമായ സെലിബ്രേഷൻ വിരാട് കോഹ്ലിയും നടത്തിയിരുന്നു.