“കോഹ്ലി ഔട്ടാവാൻ കാരണം ഗില്ലും ജയ്സ്വാളും”. മുൻ ഇന്ത്യൻ താരം പറയുന്നു

ഇന്ത്യൻ ടീമിലെ പല സൂപ്പർതാരങ്ങളും പരാജയപ്പെടുമ്പോൾ, ചില മുൻ താരങ്ങൾ വ്യത്യസ്തമായ കമന്റുകളുമായി രംഗത്തെത്താറുണ്ട്. നിലവിൽ ഇന്ത്യയുടെ സൂപ്പർ താരമായ വിരാട് കോഹ്ലി റൺസ് കണ്ടെത്താൻ അങ്ങേയറ്റം ബുദ്ധിമുട്ടുന്നുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലെ കോഹ്ലിയുടെ മോശം പ്രകടനത്തിലും മറ്റാരെയും പഴിചാരാൻ സാധിക്കില്ല.

എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഒരു കമന്റുമായാണ് ഇന്ത്യൻ താരമായ ദീപ്ദാസ് ഗുപ്ത രംഗത്ത് എത്തിയിരിക്കുന്നത്. ഗാബ ടെസ്റ്റ് മത്സരത്തിലെ കോഹ്ലിയുടെ ബാറ്റിംഗ് പരാജയത്തിന് പ്രധാന കാരണമായി മാറിയത് ഇന്ത്യൻ ഓപ്പണർ ജയ്സ്വാളിന്റെയും മൂന്നാം നമ്പർ ബാറ്റർ ശുഭ്മാൻ ഗില്ലിന്റെയും നിരുത്തരവാദ പരമായ ബാറ്റിംഗ് പ്രകടനമാണ് എന്ന് പറഞ്ഞിരിക്കുകയാണ് ദീപ്ദാസ്.

ടെസ്റ്റ് മത്സരത്തിൽ ഇരുവരും കൃത്യമായി ഉത്തരവാദിത്വം നിറവേറ്റാതെ, ശരാശരിക്കും താഴെ നിൽക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത് എന്ന് ഗുപ്ത പറയുന്നു. ഇരു താരങ്ങളും മത്സരത്തിൽ നേരത്തെ പുറത്തായത് വിരാട് കോഹ്ലിയുടെ ബാറ്റിംഗിനെ ബാധിച്ചിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇങ്ങനെ എല്ലായിപ്പോഴും മുൻനിര തകർന്നാൽ മധ്യനിര ബാറ്റർമാരായ കോഹ്ലി അടക്കമുള്ളവർക്ക് റൺസ് സ്വന്തമാക്കാൻ സാധിക്കില്ല എന്നാണ് ഗുപ്ത പറഞ്ഞിരിക്കുന്നത്.

ടെസ്റ്റ് മത്സരങ്ങളിൽ മൈതാനത്ത് സമയം ചിലവഴിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഇന്ത്യൻ മുൻനിര പഠിക്കേണ്ടതുണ്ട് എന്ന് ഗുപ്ത കൂട്ടിച്ചേർക്കുകയുണ്ടായി.

“വിരാട് കോഹ്ലി, രോഹിത് ശർമ, റിഷഭ് പന്ത് എന്നിവരെ പറ്റി ആലോചിക്കുമ്പോൾ എനിക്ക് വിഷമമുണ്ട്. നമ്മുടെ മുൻനിര തകർന്നു വീഴുന്ന എല്ലാ സമയത്തും റൺസ് കണ്ടെത്താൻ ഈ 4,5,6 നമ്പർ ബാറ്റർമാർക്ക് സാധിക്കണമെന്നില്ല. അതുകൊണ്ടുതന്നെ മൈതാനത്ത് സമയം ചിലവഴിക്കുന്നതിന്റെ ആവശ്യകത എന്താണ് എന്ന് മുൻനിരയിലെ 3 ബാറ്റർമാരും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. കാരണം അവർ നേരിടുന്നത് ന്യൂബോളിനെയാണ്. ഇങ്ങനെ മുൻനിര പെട്ടെന്ന് തന്നെ തകർന്നടിഞ്ഞാൽ വിരാട് കോഹ്ലിയെ പോലെ ഒരു ബാറ്റർക്ക് മൈതാനത്ത് റൺസ് കണ്ടെത്തുക അത്ര എളുപ്പമല്ല.”- ഗുപ്ത പറയുന്നു.

എന്നിരുന്നാലും മത്സരത്തിൽ അനാവശ്യമായ ഷോട്ട് കളിച്ചായിരുന്നു വിരാട് കോഹ്ലി പുറത്തായത്. ഓഫ് സ്റ്റമ്പിന് ഒരുപാട് പുറത്തുവന്ന പന്തിനെ അനാവശ്യമായി നേരിടാൻ ശ്രമിച്ചാണ് കോഹ്ലി മൈതാനം വിട്ടത്. മത്സരത്തിൽ 16 പന്തുകൾ നേരിട്ട് വിരാട് കോഹ്ലിയ്ക്ക് കേവലം 3 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. കഴിഞ്ഞ സമയങ്ങളിലൊക്കെയും ടെസ്റ്റ് മത്സരങ്ങളിൽ ഇത്തരത്തിൽ അസ്ഥിരമായ പ്രകടനം തന്നെയാണ് വിരാട് കോഹ്ലി കാഴ്ച വച്ചിരുന്നത്. കഴിഞ്ഞ 4 വർഷങ്ങളിൽ കേവലം 3 ടെസ്റ്റ് സെഞ്ച്വറികൾ മാത്രമാണ് കോഹ്ലിയ്ക്ക് പേരിൽ ചേർക്കാൻ സാധിച്ചത്

Previous article“ധോണിയെ കണ്ടു പഠിക്കൂ, ടെസ്റ്റിൽ നിന്ന് വിരമിക്കൂ”.. കോഹ്ലിയ്ക്കെതിരെ ആരാധകരോക്ഷം.