ഒരു ബാറ്റ്‌സ്മാനെ കൂടി അധികമായി കളിപ്പിച്ചാലോ : ആഗ്രഹമില്ലെന്ന് വിരാട് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും നായകൻ വിരാട് കോഹ്ലിയും ഇപ്പോൾ വിമർശനങ്ങളുടെ എല്ലാം നടുവിലാണ്. ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിലെ ഇന്നിങ്സ് തോൽവി ഇന്ത്യൻ ടീം നായകൻ കോഹ്ലിക്കും ഒപ്പം ഇന്ത്യക്കും എതിരെ കടുത്ത വിമർശനത്തിനുള്ള വഴിയാക്കി മാറ്റുകയാണ് വിമർശകർ. ലോർഡ്‌സ് ടെസ്റ്റിലെ ഐതിഹാസിക ജയത്തിന്റെ ആത്മവിശ്വാസത്തിൽ മൂന്നാം ടെസ്റ്റ്‌ കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിന് പക്ഷേ ബാറ്റിങ്ങിലും ഒപ്പം ബൗളിംഗ് പ്രകടനത്തിലും എല്ലാം ഏറെ പൂർണ്ണമായി അടിതെറ്റുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്.ഒന്നാം ഇന്നിങ്സിൽ 78 റൺസ് മാത്രം അടിച്ചെടുത്ത ഇന്ത്യൻ ബാറ്റിങ് നിര ലീഡ്സിൽ നാലാം ദിനം തകർന്നതും സജീവ ചർച്ചയായി മാറി കഴിഞ്ഞു. പല പ്രമുഖ താരങ്ങളും ഫോം കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്നതും ഒപ്പം നായകൻ വിരാട് കോഹ്ലിയുടെ അടക്കം മോശം ഫോമും പരിഗണിച്ചുള്ള ഏതാനും ചില മാറ്റങ്ങൾ നാലാം ടെസ്റ്റിലെ പ്ലേയിംഗ്‌ ഇലവനിൽ സംഭവിക്കുമെന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്

എന്നാൽ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ ബാറ്റിങ് നിരയുടെ മോശം ഫോം കൂടി കണക്കിലെടുത്ത് ടീം ഇന്ത്യക്ക് എക്സ്ട്രാ ബാറ്റ്‌സ്മാനെ കളിപ്പിക്കാമോ എന്നുള്ള ചോദ്യത്തിന് നിർണായകമായ ഉത്തരം നൽകുകയാണ് നായകൻ കോഹ്ലി. മത്സരശേഷം സംസാരിക്കവേയാണ് കോഹ്ലി അഭിപ്രായം വിശദമാക്കിയത്. ഒരിക്കലും ബൗളിംഗ് നിരയുടെ പ്രകടനം മറന്നുകൊണ്ട് എക്സ്ട്രാ ബാറ്റ്‌സ്‍മാനെ കളിപ്പിക്കാൻ പദ്ധതിയില്ലെന്ന് തുറന്ന് പറഞ്ഞ കോഹ്ലി എതിരാളികളുടെ 20 വിക്കറ്റും വീഴ്ത്താൻ സാധിക്കുന്ന ഈ ബൗളർമാരുടെ എണ്ണത്തിൽ ഒരു തരം വിട്ടുവീഴ്ചക്കും ശ്രമിക്കില്ലായെന്നും തുറന്ന് പറഞ്ഞു.

“ജയിക്കാനായി കളിക്കുക അല്ലേൽ തോൽവി ഒഴിവാക്കാനായി കളിക്കുക അതാണ്‌ ഞാൻ കാലങ്ങളായി ഫോളോ ചെയ്യുന്ന രീതി. എക്സ്ട്രാ ബാറ്റ്‌സ്മാനെ കൂടി പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി ടീം ബാലൻസ് കൃത്യമാക്കുവാനാണ് നിങ്ങൾ പറയുന്നതെങ്കിൽ അതിനോട് എനിക്ക് ഒരു താല്പര്യമില്ല. ടീമിലെ പ്രധാനപ്പെട്ട ആറ് ബാറ്റ്‌സ്മാന്മാരും മികച്ച പ്രകടനമാണ് പുറത്തെടുക്കേണ്ടത്. എന്നാൽ 20 വിക്കറ്റ് എതിരാളികളുടെ വീഴ്ത്തുന്ന ബൗളിംഗ് നിരയിൽ മാറ്റങ്ങൾ വരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല “വിരാട് കോഹ്ലി തുറന്ന് പറഞ്ഞു.

Previous articleറൊണാള്‍ഡോ ഇല്ലാത്ത ആദ്യ മത്സരം ; യുവന്‍റസിനു പരാജയം
Next articleദയനീയ തോല്‍വിക്ക് പിന്നാലെ അടുത്ത തിരിച്ചടി. ജഡേജ ആശുപത്രിയില്‍