ഹൈദരബാദിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി. വിരാട് കോഹ്ലി ഇനി ക്രിസ് ഗെയ്ലിനൊപ്പം

ഐപിഎല്‍ പതിനാറാം സീസണിലെ നിര്‍ണായക പോരാട്ടത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് വിരാട് കോഹ്ലി നേടിയത്. ഹൈദരബാദിനെതിരെ 187 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗ്ലൂർ സ്വന്തമാക്കുമ്പോള്‍, വിരാട് കോഹ്ലി 63 ബോളില്‍ 100 റണ്‍സ് നേടി ടോപ്പ് സ്കോററാവുകയായിരുന്നു. 12 ഫോറും 4 സിക്സും അടങ്ങുന്നതാണ് കോഹ്ലിയുടെ ഈ ഇന്നിംഗ്സ്.

മത്സരത്തിലെ സെഞ്ചുറിയോടെ തകര്‍പ്പന്‍ റെക്കോഡും വിരാട് കോഹ്ലി നേടി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന ഗെയ്ലിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ കോഹ്ലിക്ക് സാധിച്ചു. ഇരുവരും 6 സെഞ്ചുറികളാണ് ഐപിഎല്ലില്‍ നേടിയട്ടുള്ളത്.

FwbFwZbaYAEGdCk

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ചുറികള്‍

  • 6 – ക്രിസ് ഗെയ്ല്‍, വിരാട് കോഹ്ലി
  • 5 – ജോസ് ബട്ട്ലര്‍
  • 4 – കെല്‍ രാഹുല്‍, ഡേവിഡ് വാര്‍ണര്‍, ഷെയിന്‍ വാട്ട്സണ്‍

മത്സരത്തില്‍ മറ്റ് നാഴികകല്ലുകളും വിരാട് കോഹ്ലി പിന്നിട്ടു. ഐപിഎല്ലില്‍ ബാംഗ്ലൂരിനായി 7500 റണ്‍സ് പൂര്‍ത്തിയാക്കിയ കോഹ്ലി, ഈ സീസണില്‍ 500 റണ്‍സ് നേടാനും സാധിച്ചട്ടുണ്ട്.