ഇംഗ്ലണ്ടില്‍ എലൈറ്റ് ക്ലബില്‍ പ്രവേശിച്ചു വീരാട് കോഹ്ലി

ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലി. ഓവല്‍ ടെസ്റ്റിലെ നാലാം ദിനത്തിലാണ് വീരാട് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്. ക്രെയിഗ് ഓവര്‍ട്ടണെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടിയാണ് ഇംഗ്ലണ്ടില്‍ 1000 റണ്‍സ് തികച്ചത്.

ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് വീരാട് കോഹ്ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് 1000 റണ്‍സ് ക്ലബിലുള്ളത്. ഇരുവരും ഓസ്ട്രേലിയയിലും 1000 റണ്‍സ് പൂര്‍ത്തിയാക്കിയട്ടുണ്ട്.

326796

ഓസ്ട്രേലിയയില്‍ സച്ചിന് 1809 ഉം ഇംഗ്ലണ്ടില്‍ 1575 റണ്‍സും നേടിയട്ടുണ്ട്. രാഹുല്‍ ദ്രാവിഡാകട്ടെ 1143, 1376 എന്നിങ്ങനെയാണ് ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും നേടിയത്. നാലു രാജ്യങ്ങള്‍ക്കെതിരെ 1000 ത്തിലധികം ടെസ്റ്റ് റണ്‍സ് വീരാട് കോഹ്ലിക്കുണ്ട്. ഓസ്ട്രേലിയ (1682), ഇംഗ്ലണ്ട് (1960), സൗത്താഫ്രിക്ക (1075), ശ്രീലങ്ക (1004) എന്നിവര്‍ക്കെതിരെ യാണ് ഈ നേട്ടം.

രണ്ടാം ഇന്നിംഗ്സില്‍ 44 റണ്‍സിനാണ് വീരാട് കോഹ്ലി പുറത്തായത്. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ചുറിയും നേടിയിരുന്നു.

Previous articleരാഹുലിന് ശിക്ഷയും പിഴയും :താരത്തിന്റേത് ലെവൽ വൺ കുറ്റം
Next articleനാണംകെട്ട് ബംഗ്ലാദേശ് :ജയിച്ചുകയറി ന്യൂസിലാൻഡ്