ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ എല്ലാം പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചാണ് കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻസി റോളിൽ നിന്നും മാറ്റി പകരം രോഹിത് ശർമ്മയെ ക്യാപ്റ്റനായി നിയമിച്ചത്. കൂടാതെ വിരാട് കോഹ്ലി നായകനായി മാറുന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഉപനായകൻ റോളിലേക്ക് രോഹിത് ശർമ്മയെ കൊണ്ടുവരികയും ചെയ്താണ് ബിസിസിഐയുടെ സർപ്രൈസ് നീക്കം.
വിരാട് കോഹ്ലിയുടെ ആഗ്രഹങ്ങൾ തള്ളിയാണ് രോഹിത് ശർമ്മ ഏകദിന നായകനായി എത്തുന്നതെന്നുള്ള ചില റിപ്പോർട്ടുകൾക്കിടയിൽ കോഹ്ലിയെ മാറ്റിയ തീരുമാനത്തിന് കയ്യടിക്കുകയാണ് മുൻ ഇന്ത്യൻ താരം അതുൽ വാസൻ.
കോഹ്ലി ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും മാറുന്നത് ഇന്ത്യൻ ക്രിക്കറ്റിന് വളരെ അധികം ഗുണകരമാണെന്നാണ് മുൻ താരത്തിന്‍റെ നിരീക്ഷണം.എക്കാലവും പല താരങ്ങൾക്കും കരിയറിൽ പ്രശ്നങ്ങൾ വരുമെന്ന് പറഞ്ഞ അദ്ദേഹം കോഹ്ലി തന്നെ മൂന്ന് ഫോർമാറ്റിലും നയിക്കാൻ തനിക്കാവില്ലെന്ന് കരുതികാണും.
“വിരാട് കോഹ്ലിയെ മാറ്റിയതാണെന്ന് ഞാൻ ഒരിക്കലും തന്നെ കരുതുന്നില്ല.എന്നാൽ ഇപ്പോൾ നമ്മൾ കേൾക്കുന്ന വിവാദങ്ങളിൽ ഒന്നും തന്നെ അർത്ഥമില്ല. മൂന്ന് ഫോർമാറ്റിലും ഒരേ ക്യാപ്റ്റൻ അത് ശരിയല്ല. രോഹിത് ലിമിറ്റെഡ് ഓവർ ഫോർമാറ്റിൽ ഇനിയുള്ള കാലം നയിക്കുന്നത് തന്നെ വളരെ ഏറെ നല്ലതാണ് ” അതുൽ വാസൻ അഭിപ്രായം വിശദമാക്കി.
“ഇന്ത്യൻ ക്രിക്കറ്റ് ഇന്ന് വളരെ ഏറെ മുൻപിലാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ കുതിപ്പിൽ കോഹ്ലിയുടെ പങ്ക് വളരെ ഏറെ വലുതാണ്. കോഹ്ലിക്ക് കിരീടങ്ങൾ ഒന്നും തന്നെ അവകാശപെടുവാൻ കാണില്ല. എന്നിരുന്നാലും മികച്ച ഒരുപിടി മികച്ച താരങ്ങളെ ഉയർത്തിയത് നായകനായ വിരാട് കോഹ്ലിയാണ്.രോഹിത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കൂടുതലായി ആസ്വദിച്ച് കളിക്കാൻ കോഹ്ലിക്ക് ഇനി കഴിയും.അത് ഇന്ത്യൻ ക്രിക്കറ്റിനും വളരെ ഗുണമാണ് “മുൻ താരം വാചാലാനായി