കാത്തിരുന്ന 71ാം സെഞ്ചുറി എത്തി. ആദ്യ ടി20 സെഞ്ചുറിയും നിരവധി റെക്കോഡുകളുമായി വിരാട് കോഹ്ലി.

ഏഷ്യ കപ്പിലെ സൂപ്പര്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ അഫ്ഗാന്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചതിനാല്‍ കെല്‍ രാഹുലാണ് ടീമിനെ നയിച്ചത്. അതിനാല്‍ കെല്‍ രാഹുലിനൊപ്പം വിരാട് കോഹ്ലിയാണ് ഓപ്പണ്‍ ചെയ്തത്.

ഓപ്പണിംഗ് വിക്കറ്റില്‍ കെല്‍ രാഹുലിനൊപ്പം 119 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന നിമിഷങ്ങളില്‍ അഞ്ഞിച്ച വിരാട് കോഹ്ലി താന്‍ ഏറെ കാത്തിരുന്ന 71ാം സെഞ്ചുറി പൂര്‍ത്തിയാക്കി. ഫരീദ് അഹമ്മദിനെ സിക്സും ഫോറുമടിച്ചാണ് വിരാട് കോഹ്ലി കരിയറിലെ ആദ്യ ടി20 സെഞ്ചുറി നേടി.

ഈ നേട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ടി20 വ്യക്തിഗത സ്കോറും വിരാട് നേടി. മത്സരത്തില്‍ 61 പന്തില്‍ 12 ഫോറും 6 സിക്സുമായി 122 റണ്‍സാണ് കോഹ്ലി നേടിയത്. വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തില്‍ അഫ്ഗാനെതിരെ 212 റണ്‍സാണ് നേടിയത്.

Highest individual T20I scores for India

  • 122* V Kohli today
  • 118 Rohit Sharma vs SL Indore 2017
  • 117 SK Yadav vs Eng Nottingham 2022
  • 111* Rohit Sharma vs WI Lucknow 2018
  • 110* KL Rahul vs WI in Lauderhill 2016

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ വിരാട് കോഹ്ലി 3500 റണ്‍സ് പൂര്‍ത്തിയാക്കി. ഇതിനു മുന്‍പ് രോഹിത് ശര്‍മ്മയാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടി20 റണ്‍സും രോഹിത് ശര്‍മ്മയുടെ (3620) പേരിലാണ്.

FcJAw5saAAAiarV 1

മത്സരത്തില്‍ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ 100 സിക്സ് എന്ന നേട്ടവും വിരാട് കോഹ്ലി തികച്ചു. തന്‍റെ 96ാം ഇന്നിംഗ്സിലാണ് കോഹ്ലി 100 സിക്സ് തികച്ചത്. രോഹിത് ശര്‍മ്മക്ക് (171) ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം 100 സിക്സ് ക്ലബില്‍ എത്തുന്നത്. 79 സിക്സുമായി കെല്‍ രാഹുലാണ് മൂന്നാമത്.

Previous articleഇന്ത്യയുടെ പരിശീലന മത്സരങ്ങള്‍ പ്രഖ്യാപിച്ചു. എതിരാളികള്‍ ശക്തര്‍
Next articleകാത്തിരുന്ന സെഞ്ചുറി വിരാട് കോഹ്ലി ആഘോഷിച്ചത് കണ്ടോ ? സെഞ്ചുറി സമര്‍പ്പിച്ചത് ഇവര്‍ക്കായി