ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്‍റെ നാലാം ദിനത്തില്‍ തകര്‍പ്പന്‍ ടച്ചിലായിരുന്നു സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്ലി. രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലി വിക്കറ്റ് പോവാതെ ദിവസത്തിന്‍റെ അവസാനം വരെ നിലകൊണ്ടു. നാലാം ദിനത്തിന്‍റെ അവസാനം 60 പന്തില്‍ 44 റണ്‍സാണ് താരം നേടിയത്.
7 വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യക്ക് 280 റണ്‍സാണ് വേണ്ടത്. നാലാം ദിനത്തില്‍ വിരാട് കോഹ്ലി ഒരു നാഴികകല്ല് പിന്നിട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് വിരാട് കോഹ്ലി. ഇതിനു മുന്‍പ് സച്ചിനാണ് ഈ നേട്ടത്തിലെത്തിയ താരം. ഓസ്ട്രേലിയക്കെതിരെ 16 സെഞ്ചുറിയും 24 ഫിഫ്റ്റിയുമാണ് വിരാടിനുള്ളത്.
ടെസ്റ്റില്‍ 2037, ഏകദിനത്തില്‍ 2172, ടി20 യില്‍ 794 എന്നീ റണ്‍സുകളാണ് ഓസ്ട്രേലിയക്കെതിരെ സ്വന്തമാക്കിയട്ടുള്ളത്. 6707 റണ്‍സുമായി സച്ചിനാണ് ലിസ്റ്റില്‍ ഒന്നാമത്.
Player | Span | Mat | Inns | NO | Runs | HS | Ave | 100 | 50 | 0 |
---|---|---|---|---|---|---|---|---|---|---|
SR Tendulkar (IND) | 1991-2013 | 110 | 144 | 9 | 6707 | 241* | 49.68 | 20 | 31 | 6 |
V Kohli (IND) | 2009-2023 | 93 | 109 | 11 | 5003 | 186 | 51.05 | 16 | 24 | 6 |
BC Lara (ICC/WI) | 1991-2007 | 82 | 108 | 5 | 4714 | 277 | 45.76 | 12 | 26 | 9 |
DL Haynes (WI) | 1978-1993 | 97 | 123 | 14 | 4495 | 148 | 41.23 | 11 | 27 | 4 |