ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 12 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ത്രില്ലര്‍ പോരാട്ടത്തില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം. അവസാന ഓവറിൽ 20 റൺസ് വേണമെന്നിരിക്കെ പന്ത് ഏല്‍പ്പിച്ചത് ഷാർദുൽ താക്കൂറിനെയാണ്.
ഓവറിലെ ആദ്യ പന്തിൽ തന്നെ ബ്രേസ്വെൽ സിക്സടിച്ചു. അടുത്ത പന്ത് വൈഡായി. അഞ്ച് പന്തിൽ 13 റൺസ് മാത്രമായിരുന്നു ന്യൂസിലൻഡിന് വേണ്ടിയിരുന്നത്. പക്ഷേ അടുത്ത പന്തില്‍ താക്കൂർ ബ്രേസ്വെല്ലിനെ വിക്കറ്റിന് മുൻപിൽ കുടുക്കി പുറത്താക്കി.
മുൻപത്തെ പന്തിൽ സിക്സും വൈഡും വഴങ്ങിയ ശേഷം ആ പന്തിൽ യോർക്കർ എറിയാൻ ആവശ്യപെട്ടത് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് താക്കൂർ വെളിപ്പെടുത്തി.
” ബാറ്ററെ പുറത്താക്കുവാൻ യോർക്കർ ലെങ്തിൽ പന്തെറിയാൻ ആവശ്യപെട്ടത് വിരാട് ഭായാണ് ” മത്സരശേഷം താക്കൂർ വെളിപ്പെടുത്തി.
350 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് വേണ്ടി 78 പന്തിൽ 140 റൺസ് നേടി ബ്രേസ്വെൽ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും 337 റൺസില്‍ പോരാട്ടം അവസാനിച്ചു. നേരത്തെ ഡബിള്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്‍റെ മികവിലാണ് ഇന്ത്യ 350 റണ്‍സ് വിജയലക്ഷ്യമൊരുക്കിയത്.