ധോണിയുമായുള്ള ബന്ധം എപ്രകാരം :കോഹ്ലിയുടെ ഞെട്ടിക്കുന്ന മറുപടി ചർച്ചയാക്കി ക്രിക്കറ്റ്‌ ലോകം

ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകനും ഒപ്പം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമാണ് മഹേന്ദ്ര സിംഗ് ധോണി. വിരമിച്ച ശേഷവും ആരാധക പിന്തുണയിൽ മുന്നിലുള്ള ധോണി ഇപ്പോൾ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം നായകനുമാണ്. ആധുനിക ക്രിക്കറ്റിലെ കിങ് എന്ന വിളിപ്പേര് വേഗം സ്വന്തമാക്കിയ താരമാണ് ഇന്ത്യൻ ടീം ക്യാപ്റ്റനും സ്റ്റാർ ബാറ്റ്സ്മാനുമായ വിരാട് കോഹ്ലി. ധോണിക്കും വിരാട് കോഹ്ലിക്കും ഇടയിലെ മികച്ച ബന്ധം ആരാധകർക്ക്‌ എല്ലാം സുപരിചിതമാണ്. ധോണി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകനായി ദീർഘ കാലം കുതിച്ചപ്പോൾ ഉപനായകനായി കോഹ്ലി തിളങ്ങിയിരുന്നു. നീണ്ട ഒരിടവേളക്ക് ശേഷം ഇരുവർക്കുമിടയിലെ സുഹൃത്ത് ബന്ധം സജീവ ചർച്ചയാവുകയാണ്.

ഇപ്പോൾ വരാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ്‌ സംഘം മുംബൈയിൽ കടുത്ത ക്വാറന്റൈനിൽ തുടരുകയാണ്. ഇന്ത്യൻ സ്‌ക്വാഡ് ജൂൺ മൂന്നോടെ ഇംഗ്ലണ്ടിലേക്ക് പറക്കും എന്നാണ് സൂചന. ഇംഗ്ലണ്ടിലും ഇന്ത്യൻ സംഘത്തിനായി എട്ട് ദിവസത്തെ ക്വാറന്റൈൻ കാത്തിരിക്കുന്നുണ്ട്. കടുത്ത ക്വാറന്റൈനിലെ വിരസത മറ്റുവാൻ വിരാട് കോഹ്ലി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പ്രിയ ആരാധകർക്കായി ഒരു ക്വസ്റ്റൻ ആൻഡ് ആൻസർ റൗണ്ട് നടത്തി. ആരാധകരുടെ എല്ലാം ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നതിൽ അതീവ താല്പര്യം കാണിച്ച വിരാട് കോഹ്ലി നൽകിയ ഒരു സ്പെഷ്യൽ ഉത്തരമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.

മുൻ നായകൻ ധോണിയുമായുള്ള ബന്ധത്തെ രണ്ട് വാക്കിൽ കോഹ്ലി വിശേഷിപ്പിക്കാമോ എന്നാണ് ഒരു ആരാധകന്റെ ചോദ്യം.എന്നും കരിയറിൽ ധോണിയുമായുള്ള ബന്ധം മികച്ചതായി കാത്തുസൂക്ഷിക്കുന്ന വിരാട് കോഹ്ലി ചോദ്യത്തിന് മറുപടിയായി “വിശ്വാസം, ബഹുമാനം “എന്നിങ്ങനെ കുറിച്ചു.തന്റെ കരിയറിൽ നായകൻ ധോണി വളരെ ഏറെ സ്വാധീനം ചെലുത്തിയെന്ന് മുൻപ് പല അവസരങ്ങളിലും തുറന്ന് പറഞ്ഞിട്ടുള്ള കോഹ്ലി എന്നും തന്റെ നായകൻ ധോണിയാണെന്നും ഒരു ആഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Previous articleമങ്കാദിങ്ങിനു പകരം അശ്വിന്റെ പുതിയ നിർദ്ദേശം :കയ്യടിച്ച് ആരാധകർ
Next articleകോഹ്ലി മാറട്ടെ രോഹിത് നയിക്കട്ടെ :ചർച്ചയായി മുൻ സെലക്ടറുടെ വാക്കുകൾ