കോഹ്ലി :അനുഷ്ക്ക ദമ്പതികളുടെ കോവിഡ് ധനസമാഹരണം വമ്പൻ ഹിറ്റ് : ആരാധകരോട് നന്ദി പറഞ്ഞ് താരങ്ങൾ

നമ്മുടെ രാജ്യം ഇപ്പോൾ അതിതീവ്ര കോവിഡ് വ്യാപനമാണ് നേരിടുന്നത് . ദിനംപ്രതി നാല് ലക്ഷത്തിനടുത്താണ്  ഇന്ത്യയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്  .രാജ്യം വളരെ മോശം അവസ്ഥയെ നേരിടുന്ന ഈ ഘട്ടത്തിൽ ഏവരും വിവിധ തരത്തിലുള്ള  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി വിവിധ ധനസമാഹരണം നടത്തുകയാണ് .ഏറെ  ശ്രദ്ധിക്കപെട്ട  ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്്‌ക ശർമ്മയും ചേർന്ന് ദിവസങ്ങൾ മുൻപ്    ആരംഭിച്ച ധനസമാഹരണ ക്യാംപയിൻ  വഴി നേടിയത് 11 കോടി രൂപ എന്നാണ്  പുറത്തുവരുന്ന സൂചനകൾ .

ഇരുവരും   ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ‘ഇൻ ദിസ് ടുഗതർ’ എന്ന് ഏറെ പ്രസിദ്ധി നേടിയ ക്യാംപയിന്‍ വഴി  തുക കണ്ടെത്തിയത്.  
ഇരുവർ  ക്യാംപയിൻ തുടക്കമിട്ട് നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വളരെയേറെ തരംഗമായിരുന്നു .കോഹ്‌ലിയും ഭാര്യ അനുഷ്ക്കയും രണ്ട് കോടി രൂപ ഈ ധനസമാഹരണത്തിന്റെ ഭാഗമായി നൽകിയത് ഏറെ പ്രശംസ നേടിയിരുന്നു .

അതേസമയം ക്രിക്കറ്റ് ലോകത്ത് നിന്നുള്ള ഇന്ത്യക്കായുള്ള സഹായങ്ങൾ വർധിക്കുകയാണ് .ഐപിഎല്ലിൽ കളിച്ച നിക്കോളാസ് പൂരൻ ,പാറ്റ് കമ്മിൻസ് എന്നിവർക്ക് പുറമെ മുൻ ഓസീസ് പേസ് ബൗളർ ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിനും (ഏകദേശം 40 ലക്ഷത്തോളം രൂപ ) ഓക്സിജൻ   വാങ്ങുവാനായി സഹായം പ്രഖ്യാപിച്ചിരുന്നു .കൂടാതെ ഐപിൽ ഫ്രാഞ്ചസികൾ എല്ലാവരും കോവിഡ്  സാധ്യമായ  എല്ലാ ധനസഹായവും നൽകുമെന്ന് ബിസിസിഐ മുൻപേ  അറിയിച്ചിരുന്നു .