ഇന്ത്യക്ക് അടുത്ത വെല്ലുവിളി : ഇംഗ്ലണ്ട് സ്റ്റാർ പേസർ വീണ്ടും പരിശീലനം ആരംഭിച്ചു – കൗണ്ടി മത്സരങ്ങൾ ഉടൻ കളിക്കും

InShot 20210513 135005502 scaled 1

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസ് ബൗളേറാണ് ഇംഗ്ലണ്ട് താരം ജോഫ്രെ ആർച്ചർ .മാർച്ച് മാസത്തിൽ ഇന്ത്യയിൽ നടന്ന ടി:20 പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്കേറ്റ താരം ഐപിൽ പതിനാലാം സീസൺ കളിച്ചിരുന്നില്ല .രാജസ്ഥാൻ റോയൽസ് ടീമിലെ സ്റ്റാർ ബൗളർ കൂടിയയായ താരത്തിന്റെ അഭാവം ടീമിനെ ബാധിച്ചിരുന്നു .പരിക്കേറ്റ താരം സർജെറിക്ക് ശേഷമിപ്പോൾ പൂർണ്ണ  വിശ്രമത്തിലാണ് .

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം  ആർച്ചർ  വൈകാതെ ഇംഗ്ലണ്ട് ടീമിനായി പന്തെറിയും എന്നാണ് സൂചന .വ്യാഴാഴ്ച തുടങ്ങന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനുവേണ്ടി പന്തെറിഞ്ഞാണ് താരം പരിക്കിൽ നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് തിരികെ വരുന്നത് . ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് താരം കൗണ്ടി ക്രിക്കറ്റ് കളിക്കുന്നത് .2018 സെപ്റ്റംബറിനുശേഷം ആദ്യമായാണ്  ജോഫ്രെ ആര്‍ച്ചര്‍ സസെക്സിനായി പന്തെറിയുന്നത് എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ് .

നേരത്തെ താരത്തിന്റെ പരിക്കും ക്രിക്കറ്റ് ലോകത്തേറെ ചർച്ചയായിരുന്നു .വീട്ടിലെ  വലിയ അക്വേറിയം വൃത്തിയാക്കുമ്പോള്‍   താരത്തിന് അപകടപരമായി കുപ്പിച്ചില്ല് കൈവിരലിൽ തുളച്ച് കയറി പരിക്കേറ്റു.
ശേഷം വേദന വലിയ കാര്യമാക്കാതെ ഇന്ത്യക്ക് എതിരായ നാല് ടെസ്റ്റ് മത്സരവും 5 മത്സര ടി:20 പരമ്പരയും കളിച്ച താരം പിന്നീട് വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് ശസ്ത്രക്രിയക്ക്  അടക്കം  വിധേയനായത് .വരാനിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ താരം പന്തെറിയും എന്നാണ് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റിന്റെ  പ്രതീക്ഷ .

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top