ഇന്ത്യ – പാക്ക് പോരാട്ടത്തിലെ അവസാന ഓവര്‍ വളരെ നാടകീയത നിറഞ്ഞതായിരുനു. വൈഡും നോബോളും ഫ്രീഹിറ്റും ബൈയും സിക്സും അങ്ങനെ ഉള്‍പ്പെടെ നിരവധി സങ്കീര്‍ണ്ണ നിമിഷങ്ങളാണ് സംഭവിച്ചത്.
2 ബോളില്‍ 2 റണ്‍ വേണമെന്നിരിക്കെയാണ് ദിനേശ് കാര്‍ത്തിക് പുറത്താകുന്നത്. പിന്നീടെത്തിയ അശ്വിന്‍റെ ബ്രില്യന്‍സിനെക്കുറിച്ച് പറയാതിരിക്കാനാവില്ലാ.ദിനേശ് കാര്‍ത്തികിനെ പുറത്താക്കിയ അതേ തന്ത്രം അശ്വിനെ നേരെയും ഉപയോഗിച്ചു. എന്നാല്‍ തന്ത്രശാലിയായ അശ്വിന്‍ ഒഴിഞ്ഞുമാറി സ്കോര്‍ ലെവലാക്കി. അടുത്ത പന്ത് ലോഫ്റ്റ് ചെയ്ത് ഇന്ത്യയെ വിജയിപ്പിച്ചു.
മത്സരത്തിനു ശേഷം കളിയിലെ താരമായ വിരാട് കോഹ്ലി അശ്വിനെ പറ്റി പറഞ്ഞു. ” ഓവറില്‍ 15-16 റണ്‍സ് വെച്ചാണ് എടുക്കാനുള്ളതെങ്കില്‍ 2 ബോളില്‍ നിന്നും രണ്ട് റണ്‍ വേണം എന്നായിരിക്കും കണക്കുകൂട്ടല്‍. ഇത് എളുപ്പത്തില്‍ അടിച്ചെടുക്കാവുന്നതായതുകൊണ്ട് തന്നെ ഒന്നുകില്‍ കളിക്കാര്‍ വളരെ റിലാക്‌സ്ഡാവും, അല്ലെങ്കില്‍ വന്‍ ആവേശത്തിലാകും
പക്ഷെ അങ്ങനെയൊരു സമയത്താണ് ദിനേഷ് കാര്‍ത്തിക് ഔട്ടായത്. കവറിന് മുകളിലൂടെ അടിക്കാനായിരുന്നു ഞാന്‍ അശ്വിനോട് പറഞ്ഞത്. പക്ഷെ അശ്വിന്‍ ആ സമയത്ത് ഒരു ബുദ്ധി പ്രയോഗിച്ചു.
അവന്‍ ഇന്‍സൈഡിലേക്ക് നിന്നു ആ പന്ത് തിരിഞ്ഞ് വൈഡാവുകയും ചെയ്തു. ഗ്യാപിലേക്ക് ബോള്‍ പോയാല്‍ നമ്മള്‍ ജയിക്കും എന്ന നിമിഷമായിരുന്നു അത്. അങ്ങനെ തന്നെ സംഭവിച്ചു ” കോഹ്ലി സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ പ്രതികരണത്തിലായിരുന്നു കോഹ്‌ലി ഇത് പറഞ്ഞത്.