വീണ്ടും ഫിഫ്റ്റിക്ക് അരികിൽ പുറത്തായി കോഹ്ലി :അപൂർവ്വ പട്ടികയിൽ ഇതിഹാസ താരങ്ങൾ

ലോകത്തെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ ചർച്ചകളും ഇപ്പോൾ പുരോഗമിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലാണ്. ആധുനിക ക്രിക്കറ്റിലെ തുല്യ ശക്തികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ, ന്യൂസിലാൻഡ് ടീമുകൾ പരസ്പരം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം നേടുവാനായി ഏറ്റുമുട്ടുമ്പോൾ ആരാകും ജയിക്കുകയെന്നത് അപ്രവചനീമാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം 217 റൺസിൽ എല്ലാവരും പുറത്തായിരുന്നു.44 റൺസ് അടിച്ച കോഹ്ലി മൂന്നാം ദിനം റൺസ് ഒന്നും തന്നെ തലേ ദിവസത്തെ സ്കോറിനോട് കൂട്ടിചേർക്കുവാൻ കഴിയാതെ പുറത്തായി. നായകൻ കോഹ്ലി ഫൈനലിൽ സെഞ്ച്വറി നേടുമെന്ന എല്ലാ ആരാധകരുടെയും പ്രതീക്ഷകളാണ് ഇപ്പോൾ അസ്തമിച്ചത്.ഫാസ്റ്റ് ബൗളർ ജാമിസന്റെ പന്തിൽ കോഹ്ലി വിക്കറ്റിന് മുൻപിൽ കുരുങ്ങുകയായിരുന്നു.ഈ സീസൺ ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിൽ കളിച്ച താരങ്ങളാണ് ഇരുവരും.

എന്നാൽ ഇന്നലത്തെ പുറത്താകലോടെ മറ്റൊരു അപൂർവ്വ നേട്ടവും കോഹ്ലിയെ തേടി എത്തി. കരിയറിൽ ഏറെ നാളത്തെ ഇടവേളക്ക് ശേഷം സെഞ്ച്വറി ഇല്ലാതെ വിരാട് ഏറെ ബുദ്ധിമുട്ടുന്നത് നമ്മൾ ഇപ്പോൾ കാണുന്നുണ്ട്.അതിന് പിന്നാലെ താരം ഇന്നലെ ഫിഫ്റ്റിക്ക് ആറ് റൺസ് അകലെ പുറത്തായി.താരം വീണ്ടും 40-49നും ഇടയിലെ സ്കോറിൽ ഔട്ടായി മടങ്ങിയതോടെ ഈ ലിസ്റ്റിൽ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ നാലാമനായി മാറി. ഇതിഹാസ താരങ്ങൾ പലരും ഈ പട്ടികയിൽ കോഹ്ലിക്ക് മുൻപിലുണ്ട്.

ഫിഫ്റ്റിക്ക് അരികെയും സെഞ്ച്വറിക്ക് അരികെയും സാധാരണയായി അങ്ങനെ പുറത്താവാത്ത കോഹ്ലിക്ക് ഇത് എന്ത് സംഭവിച്ചുവെന്നാണ് ആരാധകരുടെ പ്രധാന ചർച്ച. കരിയറിൽ 51 തവണ 40-49 റൺസിനിടയിൽ പുറത്തായ സച്ചിനാണ് ഇന്ത്യൻ താരങ്ങളുടെ ഈ പട്ടികയിൽ മുൻപിലുള്ളത്. സൗരവ് ഗാംഗുലി (40), സെവാഗ് (37)എന്നിവരാണ് ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അതിവേഗം കിവീസ് ബാറ്റ്‌സ്മാന്മാരെ പുറത്താക്കി രണ്ടാം ഇന്നിങ്സിൽ ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കാനാണ് ടീം ഇന്ത്യ ആഗ്രഹിക്കുന്നത്.

Previous articleപന്തിന് പിഴച്ചത് അതാണ്‌ :ഏത് മത്സരവും അവൻ ഒറ്റക്ക് ജയിപ്പിക്കും -വാചാലനായി മുൻ ഇംഗ്ലണ്ട് താരം
Next articleഅന്ന് പന്തെറിയില്ല എന്ന് പറഞ്ഞു ഇന്ന് വിക്കറ്റ് വീഴ്ത്തി മാസ്സ് :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം