ക്രിക്കറ്റില്‍ ബാറ്റര്‍ക്കും ബോളര്‍ക്കും ഒപ്പം പ്രാധാന്യമുള്ള ആളാണ് അംപയര്‍മാര്‍. കളികള്‍ നിയന്ത്രിക്കുന്നതും, തീരുമാനങ്ങള്‍ എടുക്കുന്നതും അംപയറുടെ ജോലിയാണ്. അംപയറിങ്ങ് ജോലിയിലൂടെ ആരാധകരെ രസിപ്പിച്ച നിരവധി അംപയര്‍മാരുണ്ട്.
അതിലൊരാളാണ് ബില്ലി ബൗഡന്. കളിയിലെ തീരുമാനങ്ങള്‍ ബില്ലി ബൗഡന് അറിയിച്ചത് വിത്യസ്തമായ രീതികളിലൂടെയായിരുന്നു.
ഇപ്പോഴിതാ അങ്ങനെയൊരു അംപയറിങ്ങിനു സാക്ഷ്യം വഹിക്കുകയാണ് മഹാരാഷ്ട്രയിലെ ലോക്കല്‍ ടൂര്‍ണമെന്റില്‍ നിന്നും. അംപയറുടെ വൈഡ് വിളി എല്ലാവരെയും ഞെട്ടിപ്പിച്ചു. സാധാരണ കൈകള്‍ രണ്ട് വശത്തേക്കും അകത്തി പിടിച്ചാണ് വൈഡ് വിളിക്കുക.
എന്നാല്‍ ഇവിടെയാകട്ടെ കൈകള്‍ക്ക് പകരം കാലുകൊണ്ടാണ് വൈഡ് വിളിച്ചത്. ഈ വിത്യസ്തമായ അംപയറിങ്ങ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.