വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18ന് തുടങ്ങും :കേരളവും മത്സരത്തിന് വേദിയാകുവാൻ സാധ്യത .

വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18ന്  തന്നെ ആരംഭിക്കുമെന്ന്  ബിസിസിഐ  പ്രതിനിധികൾ    അറിയിച്ചു . ടൂർണമെന്റിന്റെ കാര്യത്തിൽ യാതൊരു തരത്തിലും അനിശ്ചിതത്വവും ഇല്ലെന്ന് വ്യക്തമാക്കിയ ബിസിസിഐ നേരത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫി നടന്ന അതേ വേദികളിലാവും വിജയ് ഹസാരെ ട്രോഫിയും  നടത്തുവാൻ  പോകുന്നതെന്നാണ് വിവരം.

മുംബൈ, ബറോഡ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ബാംഗ്ലൂര്‍ എന്നിവക്ക് പുറമെ കേരളത്തിലെ ഒരു വേദിയും വിജയ് ഹസാരെ   ട്രോഫിയിലെ മത്സരങ്ങൾ നടത്തുവാനായി  പരിഗണയിലുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ .

ചെന്നൈയില്‍ ഇന്ത്യ – ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നതിനാൽ    തന്നെ കൊച്ചിയെ കൂടി  മറ്റൊരു വേദിയായി പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന  ഏറ്റവും പുതിയ  വിവരം.
മത്സരങ്ങൾക്കായുള്ള അന്തിമ വേദികൾ ബിസിസിഐ ഉടനടി തീരുമാനിക്കും .

Read More  ജഡേജയെ എന്തുകൊണ്ട് ആ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല : ബിസിസിഐക്ക് കടുത്ത വിമർശനവുമായി മുൻ താരങ്ങൾ - നാണക്കേടെന്ന് മൈക്കൽ വോൺ

LEAVE A REPLY

Please enter your comment!
Please enter your name here