വിജയ് ഹസാരെ ട്രോഫിയില്‍ വിജയ തുടക്കം. അര്‍ദ്ധസെഞ്ചുറിയുമായി സച്ചിന്‍ ബേബി.

FB IMG 1638961723199

മലയാളി ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരുന്ന വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ സൂപ്പർ ജയവുമായി സഞ്ജു സാംസൺ നയിച്ച കേരള ടീം. ഇന്ന് നടന്ന കളിയിൽ ചണ്ഡിഗഢിനെ ആറ് വിക്കറ്റുകൾക്കാണ് തോൽപ്പിച്ചത്. ആദ്യത്തെ കളിയിൽ ജയിച്ച കേരള ടീം നിർണായക നാല് പോയിന്റുകൾ കൂടി കരസ്ഥമാക്കി.

ആദ്യം ബാറ്റ് ചെയ്ത ചണ്ഡിഗണ്ട് എട്ട് വിക്കറ്റുകൾ നഷ്ടത്തിൽ 184 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ കേരള ടീം വെറും നാല് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 34 ഓവറുകളിൽ വിജയലക്ഷ്യം മറികടന്നു. കേരള ടീമിനായി ടോപ് ഓർഡർ ബാറ്റിങ് അടക്കം തിളങ്ങിയപ്പോൾ ടാർഗറ്റ് അതിവേഗം മറികടക്കാൻ കഴിഞ്ഞു.

നേരത്തെ ആദ്യം ബാറ്റിങ് ആരംഭിച്ച ടീമിനായി നായകൻ മനൻ വോഹ്റ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് മനോഹര ബാറ്റിങ് പ്രകടനത്താൽ കേരള ബൗളർമാർ കളം നിറഞ്ഞതോടെ ബാറ്റിങ് നിര തകർന്നു.അർജിത് സിംഗ് (15 റൺസ്‌ ),അർപ്പിത് സിംഗ് (25 റൺസ്‌ ), സന്ദീപ് ശർമ്മ (26 റൺസ്‌ ) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ടീം സ്കോർ 180 കടത്തിയത്. അതേസമയം കേരള ടീമിനായി സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റും വിഷ്ണു വിനോദ് ഒരു വിക്കറ്റും വീഴ്ത്തി.

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.

ശേഷം മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിനായി രോഹൻ ഏറെ മികച്ച തുടക്കം നൽകി. താരം 59 ബോളിൽ നിന്നും 46 റൺസ്‌ അടിച്ചപ്പോൾ നായകൻ സഞ്ജു സാംസൺ 24 റൺസ്‌ നേടി വിക്കറ്റ് നഷ്ടമാക്കി.ശേഷം വന്ന സച്ചിൻ ബേബി മികച്ച ബാറ്റിങ് പ്രകടനവുമായി നാലാം വിക്കറ്റിൽ വിഷ്ണു വിനോദിനൊപ്പം കേരളത്തെ ജയത്തിലേക്ക് എത്തിച്ചു.78 പന്തുകളിൽ നിന്നും 59 റൺസുമായി ഉപ നായകൻ സച്ചിൻ ബേബി പുറത്താകാതെ നിന്നപ്പോൾ വിഷ്ണു വിനോദ് വെറും 28 ബോളിൽ 32 റൺസ്‌ നേടി

Scroll to Top