ഹര്‍ദ്ദിക്ക് പാണ്ട്യയെ വേണ്ട. ഓസ്ട്രേലിയന്‍ ലോകകപ്പിനുള്ള ഓള്‍റൗണ്ടര്‍ തയ്യാര്‍

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഒരുക്കമായിട്ടാണ് ടി20 ബൈലാട്രല്‍ പരമ്പരകള്‍ ഇന്ത്യ കാണുന്നത്. ലോകകപ്പിനു മുന്നോടിയായി ഒരുപാട് പരീക്ഷണങ്ങള്‍ കാണും എന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ ടി20 ലോകകപ്പിനു എത്തുമ്പോള്‍ ഇന്ത്യയുടെ പ്രശ്നമായ ഫിനിഷിങ്ങ് – ആറാം ബോളര്‍ – പേസ് ഓള്‍റൗണ്ടര്‍ എന്നീ പ്രശ്നങ്ങള്‍ക്ക് വിന്‍ഡീസ് പരമ്പരയിലൂടെ ഒരു പരിഹാരം ആയിരിക്കുകയാണ്.

കഴിഞ്ഞ ലോകകപ്പില്‍ ഓള്‍റൗണ്ടറായ ഹാര്‍ദ്ദിക്ക് പാണ്ട്യ പന്തെറിയാനത് ഇന്ത്യയെ ബാധിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു താരോദയം ഉദിച്ചുയര്‍ന്നു നില്‍ക്കുകയാണ്. വിന്‍ഡീസ് സീരീസിലേ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ വെങ്കടേഷ് അയ്യരാണ് ടി20 ലോകകപ്പിലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് തന്‍റെ പേര് കൂടി എല്ലാവരെയും അറിയിക്കുന്നത്.

3 മത്സരങ്ങളില്‍ നിന്നായി 92 റണ്‍സാണ് വെങ്കടേഷ് അയ്യര്‍ നേടിയത്. 13 പന്തില്‍ 24, 18 പന്തില്‍ 33, 19 പന്തില്‍ 35 എന്നിങ്ങിനെയായിരുന്നു വെങ്കടേഷ് അയ്യറുടെ പ്രകടനം. താരത്തിന്‍റെ ഫിനിഷിങ്ങ് പ്രകടനം കണ്ട പരമ്പരയില്‍ 10 ഫോറും 4 സിക്സും നേടി.

മൂന്നാം മത്സരത്തില്‍ ദീപക്ക് ചഹിനു പരിക്കേറ്റപ്പോള്‍ ബാക്കിയുള്ള ഓവറുകള്‍ കൈകാര്യം ചെയ്യാന്‍ രോഹിത് ശര്‍മ്മ പന്തേല്‍പ്പിച്ചത് വെങ്കടേഷ് അയ്യരെയായിരുന്നു. സിക്സടിച്ചുകൊണ്ടാണ് പവല്‍ വരവേറ്റെങ്കിലും ഹോള്‍ഡര്‍, പൊള്ളാര്‍ഡ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വെങ്കടേഷ് അയ്യര്‍ നേടി. ഈ പ്രകടനത്തോടെ ടി20 ലോകകപ്പിലെ സ്ഥാനം വെങ്കടേഷ് അയ്യര്‍ ഉറപ്പിക്കുകയാണ്.

Previous articleടി20 പരമ്പരയും വെള്ള പൂശി. വിജയമൊരുക്കി സൂര്യകുമാര്‍ യാദവും ഹര്‍ഷല്‍ പട്ടേലും
Next articleപതിവ് തെറ്റിക്കാതെ രോഹിത് ശര്‍മ്മ. ഇത്തവണ ഭാഗ്യം ആവേശ് ഖാന്