ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ മുകളിലാണ് വെങ്കടേഷ് അയ്യരുടെ സ്ഥാനം ; വസീം ജാഫര്‍

Venkatesh iyer vs west indies scaled

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരക്ക് ശേഷം കുറച്‌ നാളുകളായി ഇന്ത്യ കാത്തിരുന്ന പരിഹാരം കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുന്നത്. ആറാം നമ്പറില്‍ വെങ്കടേഷ് അയ്യരുടെ ഓള്‍റൗണ്ട് മികവ് കാണാന്‍ സാധിച്ചിരുന്നു. മൂന്നു മത്സരത്തില്‍ 92 റണ്‍സും 2 വിക്കറ്റുമാണ് താരം നേടിയത്. മൂന്നാം മത്സരത്തില്‍ 19 പന്തില്‍ 35 റണ്‍സ് നേടി മികച്ച ഫിനിഷിങ്ങും വെങ്കടേഷ് അയ്യര്‍ നടത്തിയിരുന്നു.

ഈ പരമ്പരക്ക് ശേഷം ടി20 ലോകകപ്പ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് ഹാര്‍ദ്ദിക്ക് പാണ്ട്യയേക്കാള്‍ മുന്നിലാണ് വെങ്കടേഷ് അയ്യരുടെ സ്ഥാനം എന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറഞ്ഞു. ” ഹര്‍ദ്ദിക്ക് പാണ്ട്യ ഇനി എന്ന് പന്തെറിയും എന്നോ ഫിറ്റാണോ എന്നൊന്നും വ്യക്തമല്ലാ. വരാനിരിക്കുന്ന ഐപിഎല്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ സംമ്പന്ധിച്ച് വളരെ നിര്‍ണായകമാണ്. ഈ സമയം ഹാര്‍ദ്ദിക്ക് പാണ്ട്യയേക്കാള്‍ മുന്നിലാണ് വെങ്കടേഷ് അയ്യര്‍ ” മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

ഓപ്പണിംഗ് റോളില്‍ ബാറ്റ് ചെയ്തിരുന്ന താരം ആറാം നമ്പറില്‍ എത്തി മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നത് വസീം ജാഫറെ അത്ഭുതപ്പെടുത്തി. ” ആറാം നമ്പറില്‍ ബാറ്ററായി അവന്‍ എത്ര നന്നായി കളിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഓപ്പണറില്‍ നിന്നും മാറി വളരെ മികച്ച രീതിയില്‍ ആറാം നമ്പറില്‍ പൊരുത്തപ്പെട്ടു. കൂടാതെ അവന്‍ പന്തെറിഞ്ഞ രീതിയും മികച്ചതാണ്‌. മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേടാനും സാധിച്ചു. ” വസീം ജാഫര്‍ കൂട്ടിചേര്‍ത്തു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരക്ക് ശേഷം ഇനി ശ്രീലങ്കകെതിരെയാണ് ഇനി ദൗത്യം. 3 ടി20 മത്സരങ്ങള്‍ക്ക് പിന്നലെ രണ്ട് ടെസ്റ്റും ഇന്ത്യ കളിക്കും.

Scroll to Top