ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ മുകളിലാണ് വെങ്കടേഷ് അയ്യരുടെ സ്ഥാനം ; വസീം ജാഫര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരക്ക് ശേഷം കുറച്‌ നാളുകളായി ഇന്ത്യ കാത്തിരുന്ന പരിഹാരം കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുന്നത്. ആറാം നമ്പറില്‍ വെങ്കടേഷ് അയ്യരുടെ ഓള്‍റൗണ്ട് മികവ് കാണാന്‍ സാധിച്ചിരുന്നു. മൂന്നു മത്സരത്തില്‍ 92 റണ്‍സും 2 വിക്കറ്റുമാണ് താരം നേടിയത്. മൂന്നാം മത്സരത്തില്‍ 19 പന്തില്‍ 35 റണ്‍സ് നേടി മികച്ച ഫിനിഷിങ്ങും വെങ്കടേഷ് അയ്യര്‍ നടത്തിയിരുന്നു.

ഈ പരമ്പരക്ക് ശേഷം ടി20 ലോകകപ്പ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് ഹാര്‍ദ്ദിക്ക് പാണ്ട്യയേക്കാള്‍ മുന്നിലാണ് വെങ്കടേഷ് അയ്യരുടെ സ്ഥാനം എന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറഞ്ഞു. ” ഹര്‍ദ്ദിക്ക് പാണ്ട്യ ഇനി എന്ന് പന്തെറിയും എന്നോ ഫിറ്റാണോ എന്നൊന്നും വ്യക്തമല്ലാ. വരാനിരിക്കുന്ന ഐപിഎല്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ സംമ്പന്ധിച്ച് വളരെ നിര്‍ണായകമാണ്. ഈ സമയം ഹാര്‍ദ്ദിക്ക് പാണ്ട്യയേക്കാള്‍ മുന്നിലാണ് വെങ്കടേഷ് അയ്യര്‍ ” മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

ഓപ്പണിംഗ് റോളില്‍ ബാറ്റ് ചെയ്തിരുന്ന താരം ആറാം നമ്പറില്‍ എത്തി മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നത് വസീം ജാഫറെ അത്ഭുതപ്പെടുത്തി. ” ആറാം നമ്പറില്‍ ബാറ്ററായി അവന്‍ എത്ര നന്നായി കളിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഓപ്പണറില്‍ നിന്നും മാറി വളരെ മികച്ച രീതിയില്‍ ആറാം നമ്പറില്‍ പൊരുത്തപ്പെട്ടു. കൂടാതെ അവന്‍ പന്തെറിഞ്ഞ രീതിയും മികച്ചതാണ്‌. മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേടാനും സാധിച്ചു. ” വസീം ജാഫര്‍ കൂട്ടിചേര്‍ത്തു.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരക്ക് ശേഷം ഇനി ശ്രീലങ്കകെതിരെയാണ് ഇനി ദൗത്യം. 3 ടി20 മത്സരങ്ങള്‍ക്ക് പിന്നലെ രണ്ട് ടെസ്റ്റും ഇന്ത്യ കളിക്കും.

Previous articleവിരമിക്കുന്നതിനു തൊട്ടു മുന്‍പ് നല്‍കിയ ഉപദേശം. ദീപക്ക് ചഹര്‍ എന്ന ഓള്‍റൗണ്ടറെ സമ്മാനിച്ചത് മഹേന്ദ്ര സിങ്ങ് ധോണി
Next articleഅവൻ വേൾഡ് ക്ലാസ്സ്‌ ബാറ്റ്‌സ്മാൻ :കണ്ടുപഠിക്കണമെന്ന് പൊള്ളാർഡ്