ഇന്ത്യൻ പ്രീമിയർ ലീഗ് എക്കാലവും ഏറെ പുതിയ താരോദയങ്ങൾക്ക് കൂടി വൻ അവസരങ്ങൾ നൽകാറുണ്ട്. അനേകം താരങ്ങൾ ടീമുകൾക്കായി മികച്ച ഏറെ പ്രകടനങ്ങൾ കാഴ്ചവെച്ച് വൈകാതെ ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കുപെടാറുണ്ട് ഐപിൽ പല തിരിച്ചറിയാതെ പോകുന്ന പ്രതിഭാശാലികളായ താരങ്ങൾക്ക് കൂടി പുത്തൻ കരിയർ നൽകാറുണ്ട്. അത്തരം ഒരു ബാറ്റ്‌സ്മാന്റെ വരവിനും കൂടിയാണ് ഐപിൽ പതിനാലാം സീസണിലെ രണ്ടാം പാദ മത്സരങ്ങൾ കാരണമായി മാറുക ആണ്. ഐപിൽ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി യൂഎഇയിൽ സീസൺ ആരംഭിച്ച കൊൽക്കത്ത ടീമിനായിട്ടാണ് ഓപ്പണിങ് വിക്കറ്റിൽ കരുത്തുറ്റ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് വെങ്കടേഷ് അയ്യർ കയ്യടികൾ വാങ്ങുന്നത്.
സീസണിൽ കളിച്ച 5 മത്സരങ്ങളിലും ഏറെ മികച്ച വെടിക്കെട്ട് പ്രകടനങ്ങൾ പുറത്തെടുത്താണ് വെങ്കടേഷ് അയ്യർ കൊൽക്കത്ത ടീമിന് ഓപ്പണിങ് വിക്കറ്റിൽ ഗംഭീര തുടക്കം നൽകുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ പുറത്താവാതെ 41 റൺസ് അടിച്ചുകൊണ്ട് ഐപിഎല്ലിലെ തന്റെ കരിയറിന് തുടക്കം കുറിച്ച താരം സീസണിലെ രണ്ടാം അർദ്ധ സെഞ്ച്വറി ഇന്ന് പഞ്ചാബ് കിങ്‌സ് ടീമിനെതിരെ നേടി. ഇന്നത്തെ മത്സരത്തിൽ തുടക്ക ഓവർ മുതൽ ആക്രമിച്ച് കളിച്ച താരം 49 ബോളുകളിൽ നിന്നും 9 ഫോറും ഒപ്പം ഒരു സിക്സും അടക്കമാണ് 67 റൺസ് കൂടി നേടിയത്.സീസണിൽ 41*,53,18,14,67 എന്നിങ്ങനെയാണ് 26കാരനായിട്ടുള്ള വെങ്കടേഷ് അയ്യർ സ്കോറുകൾ.
കൂടാതെ സീസണിൽ പന്ത് കൊണ്ടും തന്റെ മികവ് കാഴ്ചവെക്കാൻ വെങ്കടേഷ് അയ്യർക്ക് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മത്സരങ്ങളിൽ കൊൽക്കത്ത ടീമിനായി ഡെത്ത് ഓവറുകളിൽ നിർണായകമായ ഓവറുകൾ എറിഞ്ഞ താരം പ്രധാന വിക്കറ്റുകൾ അടക്കം വീഴ്ത്തി കഴിഞ്ഞു. നേരത്തെ അവസാന ഓവർ വരെ നീണ്ട ചെന്നൈ സൂപ്പർ കിങ്‌സിന് എതിരായ ഒരു മത്സരത്തിൽ വെങ്കടേഷ് അയ്യർ എറിഞ്ഞ ഓവറിൽ താരം 5 യോർക്കർ എറിഞ്ഞത് ചർച്ചയായി മാറിയിരുന്നു. തന്റെ നീളത്തിന് ഒപ്പം മികച്ച അനേകം യോർക്കറുകളും മീഡിയം പേസിൽ എറിയാൻ കഴിവുള്ള താരത്തെ ടി :20 ക്രിക്കറ്റ് ലോകകപ്പ് സ്വാഡിലേക്ക് കൂടി ഉൾപെടുത്തണമെന്ന് ആരാധകർ ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. ഹാർദിക് പാണ്ട്യക്ക് ബൗളിംഗ് പോലും പൂർത്തിയാക്കുവാൻ കഴിയാത്ത ഈ ഒരു സാഹചര്യത്തിൽ വെങ്കടേഷ് അയ്യർ ഒരു മികച്ച ചോയിസാണെന്നും ആരാധകർ അഭിപ്രായപെടുന്നുണ്ട്.