“അതിഗംഭീര ക്യാപ്റ്റൻസി”, പാകിസ്ഥാനെ പൂട്ടിയത് രോഹിതിന്റെ നായകമികവ് എന്ന് ഉത്തപ്പ.

20240610 173425 scaled

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. മത്സരത്തിൽ രോഹിത്തിന്റെ നായകത്വത്തെ പ്രശംസിച്ചാണ് ഉത്തപ്പ രംഗത്ത് എത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് കേവലം 119 റൺസിൽ അവസാനിച്ചിരുന്നു.

മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ വലിയ വിജയ പ്രതീക്ഷയോടെയാണ് ആരംഭിച്ചത്. എന്നാൽ ഇന്ത്യൻ ബോളർമാർ വീര്യം കാട്ടിയപ്പോൾ 6 റൺസിന്റെ വിജയം ടീമിന് ലഭിക്കുകയായിരുന്നു. മത്സരത്തിൽ എടുത്തുപറയേണ്ടത് നായകൻ രോഹിത്തിന്റെ ക്യാപ്റ്റൻസി മികവ് തന്നെയാണ്. കൃത്യമായ രീതിയിൽ തന്നെ ബോളർമാരെ വിനിയോഗിക്കാൻ രോഹിത്തിന് സാധിച്ചു.

രോഹിത് ബൂമ്രയെയും ഹർദിക് പാണ്ട്യയെയും ഉപയോഗിച്ച രീതി വലിയ രീതിയിൽ പ്രശംസ അർഹിക്കുന്നത് തന്നെയാണ്. കൃത്യമായ സമയങ്ങളിൽ പാകിസ്താന്റെ വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചതാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതിനെ സംബന്ധിച്ചാണ് ഉത്തപ്പ വാചാലനായത്.

മത്സരത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമായത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയാണ് എന്ന് ഉത്തപ്പ പറയുകയുണ്ടായി. ഒരു ക്യാപ്റ്റന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്താണ് മത്സരത്തിൽ രോഹിത് ശർമ കളിച്ചത് എന്ന അഭിപ്രായവും ഉത്തപ്പയ്ക്കുണ്ട്. രോഹിത് തന്റെ ബോളർമാരുടെ കരുത്തിൽ കൂടുതലായി വിശ്വസിച്ചുവെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.

Read Also -  എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബർ ആസം

“രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമയുടെ നായകത്വ മികവാണ് എന്നെ ഏറ്റവുമധികം ആകർഷിച്ചത്. വളരെ ഉത്തരവാദിത്വത്തോടെ ഒരു നായകന്റെ കർത്തവ്യം നടത്താൻ രോഹിത്തിന് സാധിച്ചു. ഒരു ക്ലാസിക് ശൈലിയിലുള്ള നായകത്വമാണ് രോഹിത് മത്സരത്തിൽ പുറത്തെടുത്തത്. തന്റെ ബോളർമാരുടെ കരുത്തിനെ രോഹിത് അങ്ങേയറ്റം വിശ്വസിക്കുകയുണ്ടായി. ഗംഭീരമായ ക്യാപ്റ്റൻസി എന്നല്ലാതെ മറ്റൊന്നും ഇതിനെ പറയാൻ സാധിക്കില്ല.”- ഉത്തപ്പ പറയുന്നു.

മത്സരത്തിൽ ഇന്ത്യ മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. പക്ഷേ ബോളർമാരുടെ മികവിൽ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയാണ് ഉണ്ടായത്.

മത്സരശേഷം ഇക്കാര്യം രോഹിത് തുറന്നു പറഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത തങ്ങൾ 140 റൺസെങ്കിലും സ്വന്തമാക്കുമെന്നാണ് കരുതിയിരുന്നത് എന്ന് രോഹിത് പറയുന്നു. പക്ഷേ നിർണായക സമയത്ത് വിക്കറ്റുകൾ നഷ്ടമായതും മികച്ച കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ സാധിക്കാതെ വന്നതും തങ്ങളെ ബാധിച്ചു എന്ന് രോഹിത് കൂട്ടിച്ചേർത്തു.

മത്സരത്തിലെ ബൂമ്രയുടെ പ്രകടനത്തിന് പ്രശംസിച്ചു കൊണ്ടാണ് രോഹിത് മത്സരശേഷം സംസാരിച്ചത്. ഈ ലോകകപ്പിലുടനീളം ബൂമ്ര ഈ മനോഭാവത്തോടെ തന്നെ കളിക്കുമെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്ന് രോഹിത് പറയുകയുണ്ടായി.

Scroll to Top