“ബുദ്ധി കൃത്യമായി ഉപയോഗിക്കൂ”, ആദ്യ ട്വന്റി20യ്ക്ക് ശേഷം അഭിഷേക് ശർമയ്ക്ക് യുവരാജിന്റെ ഉപദേശം.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമയ്ക്ക മികച്ച തുടക്കമായിരുന്നു ലഭിച്ചത്. എന്നാൽ മത്സരത്തിൽ ഒരു തെറ്റായ തീരുമാനം മൂലം അഭിഷേക് ശർമ റൺഔട്ട് ഉണ്ടാവുകയുണ്ടായി. മലയാളി താരം സഞ്ജു സാംസനുമായി ആശയവിനിമത്തിൽ വന്ന പ്രശ്നമാണ് അഭിഷേക് ശർമയുടെ റൺഔട്ടിന് കാരണമായത്.

128 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശി ഇന്ത്യക്കായി 7 പന്തുകളിൽ 16 റൺസ് സ്വന്തമാക്കാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചിരുന്നു. 2 ബൗണ്ടറികളും ഒരു സിക്സറുമാണ് അഭിഷേകിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. മത്സരത്തിൽ 228.57 എന്ന സ്ട്രൈക്ക് റേറ്റിൽ കളിക്കാനും അഭിഷേകിന് സാധിച്ചിരുന്നു. ഇപ്പോൾ യുവതാരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.

മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് അഭിഷേക് ശർമയ്ക്ക് യുവരാജ് ഉപദേശം നൽകിയത്. മത്സരത്തിലെ പ്രകടനത്തിന് ശേഷം അഭിഷേക് ശർമ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഫോട്ടോ പങ്കുവച്ചിരുന്നു. ഇതിന് താഴെ ഒരു ആരാധകൻ ഇങ്ങനെ കമന്റ് ചെയ്തു.

“ഒരു വലിയ ഇന്നിങ്സ് വരുന്നതായി തോന്നുന്നുണ്ടോ”. യുവരാജ് സിംഗ് ഇതിന് മറുപടി നൽകിയത് വ്യത്യസ്തമായാണ്. “കൃത്യമായ രീതിയിൽ ബുദ്ധി ഉപയോഗിക്കുകയാണെങ്കിൽ അങ്ങനെയൊന്ന് ഉണ്ടാവും”. യുവരാജിന്റെ ഈ മറുപടിക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ഇതുവരെ ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് അഭിഷേക് കാഴ്ചവെച്ചിട്ടുള്ളത്. ഒരു തുടക്കക്കാരനായിട്ടും യാതൊരു ഭയവും ഇല്ലാതെയാണ് അഭിഷേക് എല്ലാ മത്സരത്തെയും നോക്കികാണുന്നത്. എന്നാൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലെ റൺഔട്ട് അഭിഷേകിനെ ബാധിക്കുകയുണ്ടായി. തന്റെ കരിയറിൽ ഒരുപാട് തവണ ഇത്തരം പ്രതിസന്ധികൾ തരണം ചെയ്ത് എത്തിയിട്ടുള്ള താരമായിരുന്നു യുവരാജ് സിംഗ്. അതിനാൽ തന്നെ അഭിഷേക് ശർമ കൂടുതൽ ആക്രമണ മനോഭാവത്തോടെ മത്സരത്തെ കാണണം എന്നാണ് യുവരാജ് ആവശ്യപ്പെടുന്നത്.

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം ന്യൂഡൽഹിയിലെ അരുൺ ജെറ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുൻപിലാണ്. രണ്ടാം മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത് ഹർദിക് പാണ്ട്യയും സഞ്ജു സാംസണും സൂര്യകുമാർ യാദവുമായിരുന്നു. രണ്ടാം മത്സരത്തിലും ഈ താരങ്ങൾ ഇന്ത്യയുടെ കരുത്തായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. അരങ്ങേറ്റക്കാരനായ പേസർ മായങ്ക് യാദവും ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു

Previous articleസൗത്താഫ്രിക്കയെ അട്ടിമറിച്ച് അയര്‍ലണ്ട്. അവസാന മത്സരത്തില്‍ 69 റണ്‍സ് വിജയം.
Next article“ഇനിയും നീ റൺസ് നേടണം, അല്ലെങ്കിൽ അവർ നിന്നെ ഒഴിവാക്കും” സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരം.