മത്സരത്തിനിടെ ഇന്ത്യയ്ക്ക് ഫ്രീയായി 5 റൺസ് നൽകി അമ്പയർ. കാരണമിതാണ്.

umpire penalty 5 runs

അമേരിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 110 റൺസാണ് മത്സരത്തിൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അമേരിക്കയ്ക്ക് സാധിച്ചിരുന്നു.

എന്നാൽ നിർണായക സമയത്ത് സൂര്യകുമാർ യാദവ് ശിവം ദുബയെ കൂട്ടുപിടിച്ച് മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു. ഇത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ അമ്പയർ ഇന്ത്യയ്ക്ക് 5 റൺസ് പെനാൽറ്റിയായി നൽകുകയുണ്ടായി. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ പതിനാറാം ഓവറിന് തൊട്ടുമുൻപാണ് ഇന്ത്യയ്ക്ക് ഫ്രീയായി 5 റൺസ് ലഭിച്ചത്. ഇതിന്റെ കാരണം പരിശോധിക്കാം.

ഐസിസിയുടെ പുതിയ നിയമപ്രകാരമാണ് ഇന്ത്യയ്ക്ക് അമ്പയർ 5 റൺസ് നൽകിയത്. മത്സരത്തിൽ അമേരിക്ക നടത്തിയ നിയമലംഘനത്തിന്റെ പേരിലാണ് 5 പെനാൽറ്റി റൺസ് ഇത്തരത്തിൽ നൽകേണ്ടി വന്നത്. ബോളിംഗ് ടീമിന് ഒരു ഓവർ അവസാനിച്ച്, അടുത്ത് ഓവർ തുടങ്ങാൻ പരമാവധി നൽകുന്നത് 60 സെക്കൻഡുകളാണ്. അതായത് ഒരു മിനിറ്റ്.

എന്നാൽ മത്സരത്തിൽ പല സമയത്തും അമേരിക്കയ്ക്ക് അത്തരത്തിൽ സമയം കൈകാര്യം ചെയ്യാൻ സാധിച്ചില്ല. ഇന്നിംഗ്സിൽ 3 തവണ അമേരിക്ക 60 സെക്കൻഡുകൾക്ക് ശേഷമാണ് അടുത്ത ഓവർ തുടങ്ങിയത്. ഇതോടെയാണ് അമ്പയർ പുതിയ നിയമപ്രകാരം ഇന്ത്യയ്ക്ക് പെനാൽറ്റി ആയി 5 റൺസ് നൽകിയത്.

Read Also -  സഞ്ജുവല്ല, ആ 2 പേരാണ് ട്വന്റി20യിലെ ഇന്ത്യയുടെ ഭാവി നായകർ. മുൻ ഇന്ത്യൻ താരം പറയുന്നു.

മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 30 പന്തുകളിൽ 35 റൺസ് വേണ്ട സമയത്താണ് ഈ പെനാൽറ്റി ലഭിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഈ പെനാൽറ്റി ഗുണം ചെയ്യുകയാണ് ഉണ്ടായത്. പെനാൽറ്റി ലഭിച്ചതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 30 പന്തുകളിൽ 30 റൺസായി മാറി.

ശേഷം ഇന്ത്യ മികച്ച പ്രകടനം മത്സരത്തിൽ കാഴ്ചവയ്ക്കുകയും അനായാസം വിജയം സ്വന്തമാക്കുകയുമാണ് ചെയ്തത്. ഇന്ത്യയ്ക്കായി മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തത് സൂര്യകുമാർ യാദവാണ്. തന്റെ സ്വതസിദ്ധമായ ശൈലിയിലല്ല സൂര്യകുമാർ മത്സരത്തിൽ കളിച്ചത്.

ന്യൂയോർക്കിലെ ബോളിങ്ങിന് അനുകൂലമായ പിച്ചിൽ തന്റെ ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് സൂര്യകുമാർ പതറുകയുണ്ടായി. എന്നാൽ ശേഷം പക്വത പുലർത്തി ക്രീസിൽ തുടരാനാണ് സൂര്യ ശ്രമിച്ചത്. പിന്നീട് അവസാന ഓവറുകളിൽ സൂര്യ തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെ വരുകയും ചെയ്തു.

മത്സരത്തിൽ 49 പന്തുകളിൽ 50 റൺസാണ് സൂര്യ സ്വന്തമാക്കിയത്. 2 ബൗണ്ടറികളും 2 സിക്സറുകളും സൂര്യയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഈ വിജയത്തോടെ ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

Scroll to Top