ബൗളിംഗ് ആക്ഷൻ നിയമപരം :നിസാര്‍ഗ് പട്ടേലിന് ഇനി പന്തെറിയാമെന്ന് ഐസിസി

യുഎസ്എ ക്രിക്കറ്റ് ടീമിന്റെ സ്പിൻ  ഓള്‍റൗണ്ടര്‍ നിസാര്‍ഗ് പട്ടേലിന് വീണ്ടും പന്തെറിയാമെന്ന് അറിയിച്ച് ഐസിസി.
ഐസിസി നടത്തിയ ബൗളിംഗ് ആക്ഷൻ സംബന്ധിച്ച പരിശോധനയിലാണ് താരം വിജയം  കൈവരിച്ചത് .അതിനാൽ പുതിയ ബൗളിംഗ് ആക്ഷനിൽ താരത്തിന് ഇനി  പന്തെറിയാം എന്ന് ഐസിസി  അറിയിക്കുകയായിരുന്നു .

കഴിഞ്ഞ വര്‍ഷം നവംബറില്‍ താരം ബൗളിംഗ് ആക്ഷൻ പരിശോധനയിൽ  പരാജയപ്പെട്ടിരുന്നുവെങ്കിലും താരം ഇപ്പോള്‍ ഐസിസിയുടെ എല്ലാം  മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിശോധനയില്‍ വിജയം കാണുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍  താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തിനിടയിൽ അമ്പയർമാരാണ് താരത്തിന്റെ ആക്ഷനിൽ സംശയം ഉന്നയിച്ചത് .

എന്നാൽ പിന്നീട്  യുഎസ്എയുടെ പുതിയ ഹെഡ് കോച്ച് അരുണ്‍ കുമാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് നിസാര്‍ഗ് തന്റെ ആക്ഷന്‍ റീ മോഡല്‍ ചെയ്തത്.

32 വയസ്സുകാരൻ താരം ഇതുവരെ  8 ഏകദിന മത്സരങ്ങളും 4 ടി:20 മത്സരങ്ങളും ഇതുവരെ കരിയറിൽ  കളിച്ചിട്ടുണ്ട് .ഏകദിനത്തിൽ  ഏഴും ടി:20 കരിയറിൽ 5 വിക്കറ്റും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് .നേരത്തെ നേപ്പാൾ എതിരായ പരമ്പരയിൽ താരം ബാറ്റിങ്ങിൽ തിളങ്ങിയിരുന്നു .

Previous articleനടരാജന് വിശ്രമം നൽകണം താരത്തെ ഫ്രഷ്‌ ആയി അടുത്ത പരമ്പരക്ക് കിട്ടണം :ആവശ്യവുമായി ബിസിസിഐ
Next articleസഞ്ജു അടക്കം ബിസിസിഐയുടെ കായികക്ഷമത പരീക്ഷ തോറ്റ ആറ് താരങ്ങൾക്കും ഒരവസരം കൂടി ലഭിക്കും