സൗത്താഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റു വാങ്ങിയത്. മത്സരത്തില്‍ ഇന്നിംഗ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിലെ പരാജയത്തോടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യയുടെ ആദ്യ സ്ഥാനം നഷ്ടമായി.
16 പോയിന്‍റുള്ള ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കാണ് വീണത്. പോയിന്‍റ് ശതമാന കണക്കിലാണ് സ്ഥാനം നിര്‍ണയിക്കുക. 44.44 ശതമാനമാണ് ഇന്ത്യക്കുള്ളത്. 100 ശതമാനം പോയിന്‍റുമായി സൗത്താഫ്രിക്കയാണ് ഒന്നാമത്.
Rank | Team | Points % |
---|---|---|
1 | South Africa | 100.0 |
2 | Pakistan | 61.11 |
3 | New Zealand | 50.0 |
4 | Bangladesh | 50.0 |
5 | India | 44.44 |
6 | Australia | 41.67 |
7 | West Indies | 16.67 |
8 | England | 15.0 |
9 | Sri Lanka | 0.0 |
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 245 ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ എല്‍ഗറിന്‍റെ സെഞ്ചുറി കരുത്തില്‍ സൗത്താഫ്രിക്ക 408 റണ്‍സ് നേടി. ലീഡ് വഴങ്ങിയ ഇന്ത്യ 131 റണ്‍സില്‍ ബാറ്റിംഗ് അവസാനിച്ചതോടെ ഇന്ത്യ ഇന്നിംഗ്സ് പരാജയം വഴങ്ങി. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതോടെ സൗത്താഫ്രിക്ക മുന്നിലെത്തി.