ഇംഗ്ലണ്ട് ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മത്സരത്തിനിടെ ഉണ്ടായ രസകരമായ സംഭവം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ന്യൂസിലൻഡ് താരം മിച്ചൽ അടിച്ച സിക്സർ വീണത് കാണിയുടെ ബിയർ കപ്പിൽ ആയിരുന്നു.
രണ്ടാം ടെസ്റ്റിലെ ആദ്യദിനത്തിൽ അമ്പത്തിയാറാം ഓവറിലാണ് സംഭവം. ഇംഗ്ലണ്ട് സ്പിന്നർ ലീച്ച് എറിഞ്ഞ പന്ത് മുൻപിലോട്ട് കയറിവന്ന് സ്ട്രൈറ്റിലേക്ക് മിച്ചൽ അടിക്കുകയായിരുന്നു. ആ പന്താണ് സൂസൻ എന്ന കാണിയുടെ ബിയർ കപ്പിൽ വീണത്. സൂസൻ്റെ കൈയ്യിലുണ്ടായിരുന്ന ബിയർ പന്ത് വീണപ്പോൾ അടുത്തുണ്ടായിരുന്ന എല്ലായിടത്തേക്കും തെറിച്ചു.
ചുറ്റും ഉണ്ടായിരുന്നവർ എല്ലാവരും ചിരിച്ചപ്പോഴും സൂസന് അത്ര രസിച്ചില്ല. പന്ത് എടുക്കാൻ പോയ ഇംഗ്ലണ്ട് പേസർ മാത്യു പോർട്ട് എന്താണ് സംഭവിച്ചത് എന്ന് ആംഗ്യത്തോടെ കാണിച്ചു.
മത്സരശേഷം ന്യൂസിലാൻഡ് ടീം സൂസന് നഷ്ടമായ ബിയറിന് പകരം പുതിയ ബിയർ സമ്മാനിച്ചു. ആദ്യ ദിനത്തിൻ്റെ മത്സരം അവസാനിച്ചപ്പോൾ സൂസനെ ഗ്രൗണ്ടിൽ ഇറക്കി മിച്ചൽ ഫോട്ടോ എടുക്കുകയും ചെയ്തു. ആദ്യദിനത്തിൽ പുറത്താകാതെ മിച്ചലിൻ്റെയും (81*) ടോം ബ്ലണ്ടലിൻ്റെയും (67*) മികച്ച ബാറ്റിങ്ങിൻ്റെ കരുത്തിൽ 87 ഓവറിൽ 318/4 എന്ന് എന്ന മികച്ച സ്കോറിലാണ് ന്യൂസിലാൻഡ് ആദ്യദിനം അവസാനിപ്പിച്ചത്.