മത്സരം നഷ്ടമായത് നീര്‍ഭാഗ്യകരം ; താരങ്ങളല്ലാ ടീമാണ് വലുത് – രോഹിത് ശർമ്മ

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം വൈകിയാണ് ആരംഭിച്ചത്. ആദ്യം 8 മണിക്കാണ് മത്സരം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് 10 മണിക്കാക്കി. പിന്നീട് 1 മണിക്കൂര്‍ കൂടി നീട്ടി 11 മണിക്കാണ് മത്സരം ആരംഭിച്ചത്.

ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു. ബ്രാണ്ടന്‍ കിംഗ്, തോമസ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍, ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണ് നടത്തിയത്. പിച്ചിന്‍റെ സാഹചര്യമനുസരിച്ച് രവി ബിഷ്ണോയിക്ക് പകരം ആവേശ് ഖാനെയാണ് ഉള്‍പ്പെടുത്തിയത്. എന്തുകൊണ്ടാണ് ബാറ്റിംഗ് പൊസിഷനുകളില്‍ മാറ്റമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വെളിപ്പെടുത്തി. സൂര്യകുമാര്‍ യാദവായിരുന്നു രോഹിത് ശര്‍മ്മക്കൊപ്പം ഓപ്പണ്‍ ചെയ്തത്.

20220729 232140

” താരങ്ങള്‍ എവിടെയും ബാറ്റ് ചെയ്യാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രത്യേക പൊസിഷനുകളിൽ മാത്രം ബാറ്റ് ചെയ്യുന്നവരെ ഞങ്ങൾ ആഗ്രഹിക്കുന്നില്ല – T20 ഒരു വ്യത്യസ്ത ഫോർമാറ്റാണ്, ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാകണം. അതേ സമയം, ചില താരങ്ങള്‍ക്ക് പ്രത്യേക റോളുകളുണ്ടെന്നും പ്രത്യേക സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യേണ്ടതുണ്ടെന്നും ഓർക്കണം. ” രോഹിത് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയട്ടും രവി ബിഷ്ണോയിക്ക് പുറത്തിരിക്കേണ്ടി വന്നു. നിർഭാഗ്യവശാൽ ബിഷ്ണോയിക്ക് മത്സരം നഷ്ടമായി, പക്ഷേ ഒരു ടീം എന്ന നിലയില്‍ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. താരങ്ങളല്ലാ ടീമാണ് ആദ്യം വരുന്നത്. ധാരാളം താരങ്ങള്‍ ഇവിടെയുണ്ട്, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, പക്ഷേ നന്നായി കളിക്കാൻ ഒരു ടീമെന്ന നിലയിൽ മുന്നോട്ട് പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.