അവന്‍ ബൂംറക്കൊപ്പം മികച്ച കൂട്ടുകെട്ടാവും. ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ശ്രീലങ്കന്‍ ഇതിഹാസം.


ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാൻ മാലിക്കിന് പ്രശംസ കൊണ്ട് മൂടി ലങ്കൻ പേസ് ഇതിഹാസ താരമായ ചാമിന്ദ വാസ്. ഇന്ത്യൻ ടീമിന്റെ പ്രധാന ബൗളർ ആയി മാറുമെന്നാണ് വാസിന്റെ പ്രവചനം. മെഗാ ലേലത്തിനു മുന്നോടിയായി ടീമില്‍ നിലനിര്‍ത്തിയ താരം, 21 വിക്കറ്റുമായി തീരുമാനം ശരിയായി എന്ന് തെളിയച്ചട്ടുണ്ട്.

” ഉമ്രാന്‍ മാലിക്ക് ഓരോ ദിവസം കഴിയുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലിലും അവന്‍ ബൗള്‍ ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു. സ്ഥിരതയാര്‍ന്ന ബൗളിങായിരുന്നു ഉമ്രാന്‍ നടത്തിയത്. ടി20യുടെ കാര്യമെടുത്താല്‍ കൃത്യത വളരെ പ്രധാനമാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ബൗളര്‍ തന്നെയായിരിക്കും ഉമ്രാന്‍. ജസ്പ്രീത് ബുംറയുടെ ബൗളിങ് പങ്കാളിയായി അവന്‍ മാറുകയും ചെയ്യും. ഇന്ത്യ അവസരം നല്‍കുകയാണെങ്കില്‍ ഉമ്രാന്‍ വളരെ ദൂരം മുന്നോട്ടുപോവും ” ശ്രീലങ്കന്‍ ഇതിഹാസം അഭിപ്രായപ്പെട്ടു.

Umran vs ishan

സീസണിലൂടെ ഉയര്‍ന്നു വന്ന മറ്റ് ബോളര്‍മാരെയും വാസ് വിലയിരുത്തി. ” മുകേഷ് ചൗധരി, അര്‍ഷദീപ് സിങ്ങ്, ആവേശ് ഖാന്‍, മൊഹ്സിന്‍ ഖാന്‍, തുടങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇവരില്‍ ആവേശൊഴികെ ബാക്കിയുളളവരൊന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ല.
ഐപിഎല്ലിലൂടെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഉയര്‍ന്നു വരാനുള്ള കാരണം ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിന്റെ കരുത്താണ് തെളിയിക്കുന്നത് ” വാസ് പറഞ്ഞു.

Umran vs mi

ഐപിഎല്ലിനു ശേഷം സൗത്താഫ്രിക്കയുമായി ടി20 പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ യുവതാരങ്ങളാകും സൗത്താഫ്രിക്കന്‍ പരമ്പരയില്‍ കളിക്കുക. ഐപിഎല്ലില്‍ മികവ് തെളിയിച്ച ഇവര്‍ക്ക് അവസരം ലഭിക്കുമെന്നാണ് സൂചനകള്‍.