ഔട്ടായ സമയത്ത് അമ്പയർ രക്ഷിച്ചു. നോട്ടൗട്ട് ആയ പന്തിൽ റിവ്യൂ നൽകാതെ മടങ്ങി. മാർഷിന്റെ അബദ്ധങ്ങൾ.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നാടകീയമായ രീതിയിൽ പുറത്തായി ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷ്. മത്സരത്തിൽ തന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ അശ്വിന്റെ പന്തിൽ മിച്ചർ മാർഷ് വിക്കറ്റിന് മുൻപിൽ കുടുങ്ങിയിരുന്നു.

എന്നാൽ അമ്പയർ അത് നോട്ടൗട്ട് വിധിക്കുകയും, ഇന്ത്യ റിവ്യൂ നൽകുകയും ചെയ്തു. പക്ഷേ പന്ത് ആദ്യം പാഡിലാണ് കൊണ്ടത് എന്നതിന് വേണ്ടരീതിയിൽ തെളിവില്ലാത്തതിനാൽ തേർഡ് അമ്പയർ ഹോക് ഐ പോലും നോക്കാതെ നോട്ടൗട്ട് വിധിക്കുകയാണ് ഉണ്ടായത്. ഇത് വലിയ രീതിയിൽ വിമർശനം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷം വളരെ വ്യത്യസ്തമായ രീതിയിൽ മാർഷ് ഔട്ട് ആവുകയാണ് ഉണ്ടായത്.

അശ്വിന്റെ ബോളിൽ വിക്കറ്റ് കീപ്പർ പന്തിന് ക്യാച്ച് നൽകിയിരുന്നു മിച്ചർ മാർഷ് മടങ്ങിയത്. ബോൾ പന്തിന്റെ കൈകളിൽ എത്തിയ ഉടനെ റിവ്യൂ പോലും നൽകാതെ മാർഷ് കൂടാരം കയറുകയാണ് ഉണ്ടായത്. എന്നാൽ പിന്നീട് ഈ റിപ്ലൈ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ബാറ്റിന്റെ എഡ്ജിൽ കൊള്ളാതെയാണ് ബോൾ പന്തിന്റെ കൈകളിൽ എത്തിയത്. എന്തുകൊണ്ടാണ് മാർഷ് ഇത് റിവ്യൂ നൽകാതിരുന്നത് എന്നത് വലിയ ചോദ്യചിഹ്നമാണ്. എന്നിരുന്നാലും ആദ്യത്തെ റിവ്യൂവിൽ നിന്ന് വിദഗ്ധമായി രക്ഷപ്പെട്ട മാർഷ്, രണ്ടാം തവണ അബദ്ധത്തിൽ തന്റെ വിക്കറ്റ് വിട്ടു നൽകുകയാണ് ഉണ്ടായത്.

മത്സരത്തിൽ 26 പന്തുകളിൽ 9 റൺസ് മാത്രമായിരുന്നു മാർഷിന് നേടാൻ സാധിച്ചത്. മാർഷിന്റെ പുറത്താകലിന് പിന്നാലെ വലിയ വിമർശനങ്ങളാണ് പലയിടത്തു നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പല മുൻ താരങ്ങളും മത്സരത്തിലെ മാർഷിന്റെ മനോഭാവത്തെ ചോദ്യം ചെയ്താണ് സംസാരിച്ചത്. തന്റെ ബാറ്റിൽ കൊള്ളാതെ കീപ്പറുടെ കൈകളിലെത്തിയ ബോളിൽ എങ്ങനെയാണ് മാർഷ് പുറത്തായത് എന്ന് മുൻ താരങ്ങൾ അടക്കം ചോദിക്കുന്നു. കമന്റ്ററി ബോക്സിൽ ഉണ്ടായിരുന്ന താരങ്ങൾ പോലും ഒരു നിമിഷം ഈ പുറത്താകലിൽ ഞെട്ടിയിട്ടുണ്ട്.

ഇത്തരത്തിൽ പൂർണമായും നാടകീയ ദൃശ്യങ്ങളാണ് ബോർഡർ- ഗവാസ്കർ ട്രോഫിയുടെ രണ്ടാം മത്സരത്തിൽ അരങ്ങേറുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കേവലം 180 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്.

ശേഷം മറുപടി ബാറ്റിംഗിൽ വമ്പൻ പ്രകടനമാണ് ഇതുവരെ ഓസ്ട്രേലിയ കാഴ്ച വെച്ചിട്ടുള്ളത്. ഓസ്ട്രേലിയക്കായി മധ്യനിര ബാറ്റർ ട്രാവിസ് ഹെഡ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടിയിട്ടുണ്ട്. നിലവിൽ ആദ്യ ഇന്നിങ്സിൽ 100ന് മുകളിൽ ലീഡ് കണ്ടെത്താൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു കഴിഞ്ഞു.

Previous article“കോഹ്ലി നിരന്തരം ഫ്ലോപ്പാകുന്നതിന്റെ കാരണം അതാണ്”. സഞ്ജയ്‌ മഞ്ജരേക്കർ പറയുന്നു.