തന്റെ പിതാവിന്റെ വിയോഗത്തിലും തകർന്നടിയാതെ ഉമേഷ് യാധവിന്റെ ഒരു തകര്‍പ്പന്‍ പ്രകടനം. ഫെബ്രുവരി 23നായിരുന്നു ഉമേഷിന്റെ പിതാവ് അന്തരിച്ചത്. അതിനുശേഷം മാർച്ച് ഒന്നിന് ആരംഭിച്ച ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ കളിക്കാൻ ഉമേഷ് യാദവ് തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം തന്നെയാണ് ഉമേഷ് ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ മുൻനിര ബാറ്റർമാർ പോലും ബുദ്ധിമുട്ടിയ പിച്ചിൽ 13 പന്തുകളിൽ 17 റൺസ് നേടി ഉമേഷ് ആദ്യം സംഹാരമാടി. അതിനുശേഷം ബോളിങ്ങിലും ഇപ്പോൾ മികവു കാട്ടിരിക്കുകയാണ് ഉമേഷ് യാദവ്. ഇന്ത്യയ്ക്കായി ആദ്യ ഇന്നിങ്സിൽ കേവലം 12 റൺസ് മാത്രം വിട്ടുനൽകി 3 ഓസ്ട്രേലിയൻ വിക്കറ്റുകൾളാണ് ഉമേഷ് നേടിയിരിക്കുന്നത്.
ഇതിൽ എടുത്തു പറയേണ്ടത് സ്റ്റാർക്കിനെയും മർഫിയെയും പുറത്താക്കിയ ഉമേഷിന്റെ പന്തുകളായിരുന്നു. ഇരുവരുടെയും ഓഫ് സ്റ്റമ്പ് പിഴുതെറിഞ്ഞാണ് ഉമേഷ് വിക്കറ്റ് നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 74ആം ഓവറിലായിരുന്നു ഉമേഷ് സ്റ്റാർക്കിന്റെ വിക്കറ്റ് നേടിയത്. ഉമേഷിന്റെ പന്തിന്റെ ലൈനിൽ കൃത്യമായി സ്റ്റാർക്ക് കളിക്കാൻ ശ്രമിച്ചെങ്കിലും, ആംഗിള്‍ ചെയ്തുവെന്ന പന്ത് സ്റ്റാർക്കിന്റെ ഓഫ് സ്റ്റമ്പ് പിഴുതെറിയുകയാണ് ഉണ്ടായത്.
ഇതിനുശേഷം 76മത്തെ ഓവറിൽ സ്പിന്നർ ടോഡ് മർഫിയെയും ഉമഷ് ഇതേ രീതിയിൽ കൂടാരം കയറ്റി. ഉമേഷിന്റെ പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു മാർഫി. എന്നാൽ ആംഗിൾ ചെയ്തവന്ന പന്ത് മർഫിയുടെ ഓഫ് സ്റ്റമ്പ് പിഴുതെറിഞ്ഞു. ഇതോടെ ഓസ്ട്രേലിയ ഒന്നാമിന്നിങ്സിൽ അടി പതറുകയായിരുന്നു. ഇങ്ങനെ ഓസ്ട്രേലിയൻ ഇന്നിംഗ്സ് 197 റൺസിൽ അവസാനിക്കുകയും ചെയ്തു.
മത്സരത്തിൽ പൂർണമായി സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയാണ് ഉമേഷ് യാദവ് കാഴ്ചവച്ചത്. മികച്ച നിലയിൽ നിന്ന ഓസ്ട്രേലിയയെ പൂർണമായും തകർത്തെറിഞ്ഞ് ഉമേഷ് യാദവ് ഇന്ത്യയ്ക്ക് മത്സരത്തിൽ പ്രതീക്ഷകൾ നൽകിയിട്ടുണ്ട്. എന്തായാലും ഉമേഷിനെ സംബന്ധിച്ച് വളരെയധികം പോസിറ്റീവുകൾ നിറഞ്ഞ മത്സരമാണ് ഇൻഡോറിൽ നടക്കുന്നത്. തന്റെ പിതാവിന്റെ വിയോഗത്തിന് ശേഷം രാജ്യത്തിനായി പൊരുതുകയാണ് ഉമേഷ് യാദവ്.