മുംബൈക്കെതിരെ കളിക്കാന്‍ രണ്ട് ടീം. വിചിത്ര സംഭവത്തില്‍ ഇടപെട്ട് പോലീസും

Bihar Ranji

ബീഹാര്‍ – മുംബൈ രഞ്ജി ട്രോഫി മത്സരത്തിനു മുന്നോടിയായി വിചിത്ര സംഭവങ്ങള്‍ അരങ്ങേറി. പട്നയില്‍ നടന്ന മത്സരത്തില്‍ മുംബൈ ടീമിനെ നേരിടാന്‍ രണ്ട് ടീമുകളാണ് എത്തിയത്. കാലങ്ങളായി ബീഹാര്‍ അസോസിയേഷനില്‍ പ്രശ്നങ്ങള്‍ നടക്കുന്നത്.

ഇത് രഞ്ജി ട്രോഫി പോരാട്ടത്തിലേക്കും വ്യാപിക്കുകയായിരുന്നു. ബീഹാര്‍ അസോസിയേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയും പ്രത്യേക ടീം ലിസ്റ്റാണ് നല്‍കിയത്. മത്സരത്തില്‍ പ്രസിഡന്‍റായ രാകേഷ് തിവാരി തിരഞ്ഞെടുത്ത ടീമാണ് കളിച്ചത്. മത്സരത്തിനു മുന്നോടിയായി രാവിലെ തന്നെ ഇരു ടീമും സ്റ്റേഡിയത്തിനു പുറത്ത് എത്തിയിരുന്നു.

പോലീസ് സംഘം സെക്രട്ടറി തിരഞ്ഞെടുത്ത ടീമിനെ തടഞ്ഞു. മത്സരം രണ്ട് മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 251 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിംഗില്‍ 6 ന് 89 എന്ന നിലയിലാണ് ബീഹാര്‍.

See also  "ഇന്ത്യയിൽ ജയസ്വാളിന് യാതൊരു വീക്നസുമില്ല. പക്ഷേ, ". വെല്ലുവിളികളെ പറ്റി കെവിൻ പീറ്റേഴ്സൺ
Scroll to Top