ടി:20 ലോകകപ്പിൽ ഓപ്പണറായി രാഹുൽ വേണ്ട : ധവാനായി ക്രിക്കറ്റ് ആരാധകർ

ഈ വർഷം ഇന്ത്യയിൽ നടക്കുവാൻ പോകുന്ന  ടി20 ലോകകപ്പിൽ  ഇന്ത്യൻ ടീമിനായി  ആരാകും രോഹിത് ശർമയുടെ ഓപ്പണിം​ഗ് പങ്കാളിയെന്ന കാര്യത്തിൽ ക്രിക്കറ്റ് ലോകത്ത് ആരാധകർ ചൂടേറിയ ചർച്ചയിലാണ്. കെ എൽ രാഹുൽ ഓപ്പണറാവുമെന്നായിരുന്നു എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ഇതുവരെയുള്ള  പ്രതീക്ഷയെങ്കിൽ ഐപിഎല്ലിലെ മിന്നുന്ന  ബാറ്റിംഗ് പ്രകടനം ആരാധകരെ മാറി ചിന്തിക്കുവാൻ പ്രേരിപ്പിച്ചിരിക്കുകയാണ് . പ്രത്യേകിച്ച് പഞ്ചാബ് കിം​ഗ്സിനെതിരെ ധവാൻ ഇന്നലെ പുറത്തെടുത്ത പ്രകടനം.
സീസണിൽ 2 തവണ സെഞ്ചുറിക്ക് അരികെ എത്തിയ ധവാൻ ഐപിഎലിൽ മിന്നും ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത് .

ഡൽഹി ക്യാപിറ്റൽസ് :പഞ്ചാബ് കിങ്‌സ് മത്സരത്തിൽ 50 പന്തിൽ 91  റൺസ് അടിച്ചെടുത്ത  ധവാൻ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയിരുന്നു . പഞ്ചാബിനായി നായകൻ  രാഹുലും അർധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും 51 പന്തിൽ 61 റൺസെ നേടാനായുള്ളു. സ്കോറിങ്ങിലെ മെല്ലെപോക്കാണ് രാഹുൽ എതിരെ ഉയരുന്ന പ്രധാന വിമർശനം .താരം അൽപ്പം കൂടി സ്കോറിങ്ങിന് വേഗത കൈവരിച്ചിരുന്നേൽ പഞ്ചാബ് സ്കോർ 220 കടക്കുമായിരുന്നു എന്നൊക്കെ  കരുതുന്നവരാണേറെ. ഇന്നിം​ഗ്സിലെ പകുതി പന്തുകൾ കളിച്ചിട്ടും രാഹുൽ 120 താഴെ പ്രഹരശേഷിയിലാണ് സ്കോർ കണ്ടെത്തിയത് . ഇതാണ് ചില പഞ്ചാബ് ആരാധകരെയടക്കം ഇപ്പോൾ പ്രകോപിപ്പിക്കുന്നത് .

കഴിഞ്ഞ വർഷം ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ രാഹുൽ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു .എന്നാൽ ഐപിഎല്ലിൽ താരത്തിന്റെ ബാറ്റിംഗ് ശൈലിക്ക് എതിരെയാണ് പലരുടെയും വിമർശനം .സ്ട്രൈക്ക് റോട്ടേഷനിലും താരം പരാജയമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിലയിരുത്തൽ .എന്നാൽ ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ ആദ്യ മത്സരം ശേഷം അവസരം ലഭിക്കാതിരുന്ന ശിഖർ  ധവാൻ തകർത്തടിക്കുകയാണ് ഇത്തവണത്തെ ഐപിൽ സീസണിൽ .കഴിഞ്ഞ സീസണിൽ 144.73 പ്രഹരശേഷിയിൽ 618 റൺസടിച്ച ധവാൻ ഇത്തവണയും സമാന പ്രകടനമാണ് ഡൽഹി ടീമിനായി കാഴ്ചവെക്കുന്നത് .

Previous articleക്യാച്ച് എടുക്കേണ്ടവർ എന്നെ വിളിക്കൂ : തരംഗമായി ജഡേജയുടെ സെലിബ്രേഷൻ – കാണാം വീഡിയോ
Next articleഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തുകയെന്നത് ഏറെ പ്രയാസം :അവനെയോർത്ത് എന്നും അഭിമാനം – മുംബൈ ഇന്ത്യൻസ് താരത്തെ വാനോളം പുകഴ്ത്തി ജയവർധന