ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തുകയെന്നത് ഏറെ പ്രയാസം :അവനെയോർത്ത് എന്നും അഭിമാനം – മുംബൈ ഇന്ത്യൻസ് താരത്തെ വാനോളം പുകഴ്ത്തി ജയവർധന

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സിന് വേണ്ടി സ്ഥിരതായര്‍ന്ന ബാറ്റിംഗ്  പ്രകടനം പുറത്തെടുക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ മൂന്ന് സീസണിലും 400ല്‍ കൂടുതല്‍ റണ്‍സ്  മുംബൈ ടീമിനായി മൂന്നാം നമ്പറിൽ ഇറങ്ങുന്നത് താരത്തിന് അടിച്ചെടുക്കുവാൻ  സാധിച്ചു .താരം  ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റ്  ടൂർണമെന്റുകളിലേയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ  അടുത്തിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ  അരങ്ങേറിയത് . അരങ്ങേറ്റ പരമ്പരയിൽ താരം അർദ്ധ സെഞ്ച്വറി പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു .സൂര്യകുമാറിന്റെ ദേശീയ ടീം അരങ്ങേറ്റത്തില്‍ ഏറെ സന്തോഷിക്കുന്നുണ്ട് മുംബൈ ഇന്ത്യൻസ്  കോച്ച് മഹേല ജയവര്‍ധന ഇപ്പോൾ അഭിപ്രായപെടുകയാണ് .

മുംബൈ ഇന്ത്യൻസ് കോച്ചിന്റെ വാക്കുകൾ ഇപ്രകാരമാണ് “സൂര്യകുമാര്‍  യാദവിന്റെ ഇന്ത്യന്‍  ടീമിലെ  അരങ്ങേറ്റം എനിക്കും  വളരെയേറെ അഭിമാനം നൽകുന്ന ഒന്നാണ് . അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള  കഠിനാധ്വാനത്തിനന് ലഭിച്ച പ്രതിഫലമാണത്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍  ഒരു സ്ഥാനം ഉറപ്പിക്കുക   എളുപ്പമല്ല. മികച്ച താരങ്ങളുടെ കൂട്ടമാണ് ഇന്ത്യന്‍ ടീം. എന്നാല്‍ സൂര്യ അവന്റെ പ്രകടനം കൊണ്ട് ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിക്കുകയാണ് .ദേശീയ ടീമിന് വേണ്ടി കളിക്കുകയെന്നത് അവന്റെ ഏറെ നാളുകളായുള്ള വളരെ വലിയ  ആഗ്രഹമായിരുന്നു  .അവൻ അതിനായി  പ്രയത്‌നിക്കുകയും ചെയ്തു.കഴിഞ്ഞ മൂന്ന് സീസണില്‍ സൂര്യയെ വിവിധ ബാറ്റിങ് പൊസിഷനുകളില്‍ പരീക്ഷിച്ചു. 
മുൻപ് ഐപിഎല്ലിൽ അദ്ദേഹം ഫിനിഷറായി കളിച്ചിട്ടുണ്ട് .ഞങ്ങൾ ടീം മാനേജ്‌മന്റ് വിശ്വസ്തതയോടെ ഏൽപ്പിച്ച എല്ലാ ദൗത്യങ്ങളും സൂര്യ കുമാർ ഭംഗിയായി നിർവഹിച്ചിട്ടുണ്ട് .ഏത് പിച്ചിലും തിളങ്ങാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. ഓപ്പണറായാലും മൂന്നാം നമ്പറില്‍ കളിച്ചാലും സൂര്യകുമാര്‍ നല്‍കുന്ന  റിസൾട്ട്‌ അത് വളരെ വലുതാണ് ” ജയവർധന വാചാലനായി .

കഴിഞ്ഞ 3 സീസണിലും മുംബൈ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കരുത്താണ് സൂര്യകുമാർ യാദവ് .ഇക്കഴിഞ്ഞ സീസണിൽ താരം 484 റണ്‍സാണ് അടിച്ചെടുത്തത് .2019 ഐപിഎല്ലിൽ 424 റൺസും 2018ലെ ഐപിൽ സീസണിൽ 512 റൺസും താരം അടിച്ചെടുത്തു .ഈ സീസണിൽ തരാം ഒരു അർദ്ധ സെഞ്ച്വറി അടിച്ചിട്ടുണ്ട് .