മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാന് തകർപ്പൻ തുടക്കം നൽകി ഓപ്പണിങ് ബോളർ ട്രെന്റ് ബോൾട്ട്. ആദ്യ ഓവറിൽ തന്നെ മുംബൈയുടെ മുൻ നായകൻ രോഹിത് ശർമയേയും യുവതാരം നമൻ ദിറിനെയും പുറത്താക്കിയാണ് ബോൾട്ട് മികച്ച തുടക്കം രാജസ്ഥാന് നൽകിയത്.
ശേഷം ബ്രവിസിനെയും പുറത്താക്കാൻ ബോൾട്ടിന് സാധിച്ചു. ഇതിൽ രോഹിത് ശർമയെ പുറത്താക്കാൻ സഞ്ജു സാംസൺ എടുത്ത അവിശ്വസനീയ ക്യാച്ച് വളരെയധികം ശ്രദ്ധ ആകർഷിച്ചു. മത്സരത്തിന്റെ ആദ്യ ഓവറിൽ കേവലം 1 റൺ മാത്രം വിട്ട് നൽകിയാണ് ബോൾട്ട് 2 നിർണായക വിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ സ്വപ്ന തുല്യമായ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്.
മത്സരത്തിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് ബോൾട്ട് അപകടകാരിയായ രോഹിത് ശർമയെ പുറത്താക്കിയത്. ഓഫ് സ്റ്റമ്പിന് പുറത്ത് ഷോർട്ട് ലെങ്ത്തിൽ വന്ന പന്ത് രോഹിത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കൃത്യമായി പന്തിന് ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചു.
ഇതോടെ രോഹിത് ശർമയുടെ ബാറ്റിന്റെ എഡ്ജിൽ പന്തു കൊള്ളുകയും സഞ്ജു സാംസന്റെ അടുത്തേക്ക് എത്തുകയും ചെയ്തു. ഒരു കിടിലൻ ഡൈവിലൂടെ സഞ്ജു ആ ക്യാച്ച് സ്വന്തമാക്കുകയാണ് ഉണ്ടായത്. ഇതോടെ രോഹിത് ശർമ ഗോൾഡൻ ഡക്കായി കൂടാരം കയറുകയും ചെയ്തു. ശേഷം തൊട്ടടുത്ത പന്തിൽ തന്നെ അപകടകാരിയായ നമൻ ദിറിനെ പുറത്താക്കാൻ ബോൾട്ടിന് സാധിച്ചു.
മിഡിൽ ലെഗ്ഗ് സ്റ്റാമ്പിൽ വന്ന പന്ത് പ്രതിരോധിക്കാനാണ് നമൻ ശ്രമിച്ചത്. എന്നാൽ കൃത്യമായി സ്വിങ് ചെയ്തു വന്ന പന്ത് പാഡിൽ കൊള്ളുകയായിരുന്നു. പ്രഥമ ദൃഷ്ടിയിൽ ഇത് അമ്പയർ ഔട്ട് വിധിക്കുകയുണ്ടായി. എന്നാൽ മുംബൈ ആദ്യ ഓവറിൽ തന്നെ തങ്ങളുടെ റിവ്യൂ വിനിയോഗിക്കാൻ തീരുമാനിച്ചു.
പക്ഷേ റിപ്ലൈയിലൂടെ പന്ത് കൃത്യമായി ലെഗ് സ്റ്റമ്പിന് മുകളിൽ കൊള്ളുന്നത് കാണാൻ സാധിച്ചിരുന്നു. ഇതോടെ നമൻ ദിറും പൂജ്യനായി തന്നെ പുറത്താക്കുകയുണ്ടായി. ഇങ്ങനെ ഒരു വമ്പൻ തുടക്കമാണ് ബോൾട്ട് രാജസ്ഥാന് നൽകിയത്.
ഒപ്പം തൊട്ടടുത്ത ഓവറിൽ ബ്രവിസിനെ ഗോൾഡൻ ഡക്കായി മടക്കാനും ബോൾട്ടിന് സാധിച്ചു. വോൾട്ടിനെതിരെ ആക്രമണം അഴിച്ചുവിടാൻ ശ്രമിക്കുകയായിരുന്നു ബ്രെവിസ്. എന്നാൽ ഷോർട്ട് തേഡ് മാനിൽ നിന്ന് ബർഗർ ഒരു അനായാസ ക്യാച്ചിലൂടെ ബ്രവിസിനെ പുറത്താക്കി. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
വാങ്കഡേയിലെ മികച്ച വിക്കറ്റിൽ പേസ് ബോളർമാർക്ക് കൂടുതൽ സഹായങ്ങൾ ലഭിക്കുമെന്നാണ് സഞ്ജു സാംസൺ ടോസ് സമയത്ത് പറഞ്ഞത്. എന്നാൽ രാജസ്ഥാന്റെ പ്രധാന ബോളർമാരിൽ ഒരാളായ സന്ദീപ് ശർമ മത്സരത്തിൽ നിന്ന് മാറി നിൽക്കുകയാണ്. പകരം വിദേശ താരമായ ബർഗറാണ് മത്സരത്തിൽ രാജസ്ഥാനായി അണിനിരക്കുന്നത്. രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് മുംബൈയ്ക്കെതിരെ നടക്കുന്നത്.