ഐപിഎല്ലിലൂടെ ഇന്ത്യൻ ടീമിലേക്ക് ഒട്ടനവധി നിരവധി യുവതാരങ്ങളെ സംഭാവന ചെയ്ത ടീം ആണ് മുംബൈ ഇന്ത്യൻസ്. ഹർദിക്ക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവയെല്ലാം ഇന്ത്യൻ ടീമിലേക്ക് സംഭാവന ചെയ്തത് മുംബൈ ആണ്. ഇപ്പോഴിതാ ഐപിഎൽ പതിനഞ്ചാം പതിപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പോൾ മുംബൈ തന്നെ പുതിയ താരത്തെ വാർത്തെടുക്കുകയാണ്. ഹൈദരാബാദിൽ നിന്നുള്ള 19 വയസ്സുകാരൻ തിലക്ക് വർമ്മയാണ് ആ പുതുമുഖം. മുംബൈ ഇന്ത്യൻസ് ആദ്യ രണ്ടു മത്സരങ്ങളിൽ തോറ്റെങ്കിലും തിലക്ക് വർമ്മ വളരെ മികച്ച പ്രകടനം തന്നെ രണ്ടു മത്സരങ്ങളിലും കാഴ്ചവെച്ചു.
ആദ്യ മത്സരത്തിൽ 22 റൺസും, രണ്ടാം മത്സരത്തിൽ 61 റൺസും താരം നേടി. മുംബൈയ്ക്ക് വേണ്ടി ഐപിഎല്ലിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡും താരം സ്വന്തമാക്കി. ഇഷാൻ കിഷൻ ആയിരുന്നു മുംബൈയുടെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ. ഐപിഎൽ മെഗാ ലേലത്തിലൂടെ 1.7 കോടി രൂപക്ക് ആയിരുന്നു യുവതാരത്തെ മുംബൈ ടീമിലെത്തിച്ചത്. 2020 അണ്ടർ 19 വേൾഡ് കപ്പ് ഇന്ത്യൻ ടീമിൽ താരം സ്ഥാനം നേടിയിരുന്നു. ഇപ്പോഴിതാ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തിലക്ക് വർമ്മ.
താരത്തിൻറെ വാക്കുകളിലൂടെ..”ഞാൻ വളർന്നു വന്നത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ്. എന്‍റെ അച്ഛൻറെ വളരെ ചുരുങ്ങിയ ശമ്പളം കൊണ്ടാണ് എനിക്ക് ക്രിക്കറ്റ് കളിക്കാൻ ഉള്ള ചിലവുകളും, ചേട്ടന്‍റെ പഠനവും നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എനിക്ക് എന്‍റെ ക്രിക്കറ്റ് ചെലവുകൾ നോക്കുവാൻ വേണ്ടി മാച്ച് ഫീസുകൾ കൊണ്ടും, ചില സ്പോൺസർഷിപ്പ് കൊണ്ടും ആണ് ഞാൻ എൻറെ ചിലവുകൾ നടത്തിയത്. ഇതുവരെയും ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല.
എനിക്ക് ഐപിഎല്ലിൽ നിന്നും ലഭിക്കുന്ന ശമ്പളത്തിൽ ആദ്യമായി എൻറെ അച്ഛനും അമ്മയ്ക്കും ഒരു വീടു വെച്ചു കൊടുക്കണം. ഐപിഎൽ മെഗാ ലേലം നടന്നുകൊണ്ടിരിക്കുമ്പോൾ, ഞാനെന്‍റെ കോച്ചുമായി വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഓരോ തവണ എന്‍റെ പൈസ ഉയരുമ്പോഴും, എന്‍റെ കോച്ച് കരഞ്ഞു. അവസാനം എന്നെ ടീമിൽ എടുത്തപ്പോൾ, ഞാൻ എൻറെ അച്ഛനും അമ്മയ്ക്കും വിളിച്ചു. അവർ ഫോണിലൂടെ കരയാൻ തുടങ്ങി. അമ്മക്ക് സംസാരിക്കുവാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.”- തിലക്ക് വർമ്മ പറഞ്ഞു.