അരങ്ങേറ്റം ഗംഭീരമാക്കി തിലക് വര്‍മ്മ. രാജ്യന്തര കരിയറിനു മികച്ച തുടക്കം.

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മ്മ നടത്തിയത്. അരങ്ങേറ്റ മത്സരത്തിന്‍റെ ആശങ്ക കൂടാതെ 22 പന്തിൽ 39 റൺസാണ് തിലക് വര്‍മ്മ നേടിയത്.

തന്റെ രാജ്യന്തര കരിയറിലെ രണ്ടാം പന്തിൽ ഫാസ്റ്റ് ബൗളർ അൽസാരി ജോസഫിനെ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് തന്‍റെ വരവറിയിച്ചത്. അടുത്ത പന്തില്‍ വീണ്ടും ബൗണ്ടറിക്ക് മുകളിലൂടെ പന്ത് പറന്നു.

365254

എട്ടാം ഓവറിൽ റൊമാരിയോ ഷെപ്പേർഡിന ഒരു സിക്‌സറും ഫോറും പറത്തി. പതിനൊന്നാം ഓവറിലെ അവസാന പന്തിലാണ് തിലക് വര്‍മ്മ മടങ്ങിയത്. രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും പറത്തിയാണ് തിലക് വര്‍മ്മ മൈതാനം വിട്ടത്.

177.27 ശരാശരിയില്‍ ആണ് തിലക് വര്‍മ്മ ബാറ്റ് ചെയ്തത്. T20 അരങ്ങേറ്റ മത്സരത്തില്‍ 30 ലധികം റണ്‍സ് നേടിയവരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരമായി തിലക് മാറി.

Highest strike-rate by Indians on T20I debut (min: 30 runs)

  • 177.27 – Tilak Varma v WI, 2023
  • 175.00 – Ishan Kishan v ENG, 2021
  • 156.41 – Ajinkya Rahane v ENG, 2011
  • 147.61 – Rahul Dravid v ENG, 2011
Previous articleആദ്യ ടി20 യില്‍ വിജയവുമായി വിന്‍ഡീസ്. ഇന്ത്യക്ക് 4 റൺസ് പരാജയം
Next articleയുവനിരയായാൽ തെറ്റുകൾ സംഭവിക്കും, ശക്തമായി തിരിച്ചുവരും. പരാജയത്തെപ്പറ്റി ഹർദിക് പാണ്ഡ്യയുടെ വാക്കുകൾ.