ഇന്ത്യ ടേണിങ് പിച്ചുണ്ടാക്കി കുടുക്കി എന്ന് പറയുന്നവർ ഇത് കാണുന്നില്ലേ. വിമർശനവുമായി സുനിൽ ഗവാസ്കർ.

sunil gavaskar kohli

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂർണ്ണമായും ബോളിംഗിന് അനുകൂലമായ പിച്ചിലാണ് മത്സരം നടന്നത്. അതിനാൽ തന്നെ മത്സരത്തിന്റെ ആദ്യ ദിവസം 23 വിക്കറ്റുകളാണ് പൊലിഞ്ഞത്. ഇതിന് ശേഷം വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

ഇന്ത്യൻ പിച്ചുകളിൽ ഇത്തരത്തിൽ സംഭവിച്ചിരുന്നുവെങ്കിൽ, ടേണിങ് പിച്ചുകളെ സംബന്ധിച്ച് സേനാ രാജ്യങ്ങളിലെ മാധ്യമങ്ങൾ ഉൾപ്പെടെ പരാതി നൽകിയേനെ എന്ന് സുനിൽ ഗവാസ്കർ പറയുന്നു. എന്നാൽ കേപ്പ്ടൗണിൽ ഇത്തരമൊരു വിക്കറ്റ് നിർമ്മിച്ചതിൽ ആർക്കും പരാതിയില്ലയെന്നും ഗവാസ്ക്കർ പറയുകയുണ്ടായി.

ഇന്ത്യയിലും മറ്റും സജ്ജീകരിക്കുന്ന ടേണിങ് പിച്ചുകളിൽ മികച്ച ബാറ്റർമാർക്ക് മാത്രമേ കളിക്കാൻ സാധിക്കുവെന്ന് ഗവാസ്ക്കർ പറയുന്നു. അതേപോലെ തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ എല്ലാതരം പിച്ചുകളും എന്നും ഗവാസ്കർ അവകാശപ്പെടുകയുണ്ടായി.

“ടെസ്റ്റ് ക്രിക്കറ്റ് എന്നാൽ ഇത്തരത്തിലാണ്. മത്സരത്തിൽ താരങ്ങളെല്ലാം വലിയ രീതിയിൽ പരീക്ഷണത്തിന് വിധേയമാകും. പല സമയത്തും സേനാ രാജ്യങ്ങളിലെ മാധ്യമങ്ങൾ അവരുടെ പിച്ചുകളെ പ്രശംസിച്ച് സംസാരിക്കാറുണ്ട്. ഫാസ്റ്റും ബൗൺസുമുള്ള പിച്ചുകളിൽ കളിക്കാൻ ബുദ്ധിമുട്ടുള്ളവർ യഥാർത്ഥത്തിൽ നല്ല ബാറ്റർമാരല്ല എന്നാണ് അവർ വാദിക്കുന്നത്. എന്നാൽ സ്പിന്നിങ് പിച്ചുകളിലും ഇത്തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത ഒരുപാട് ബാറ്റർമാരുണ്ട്. അവരും നല്ല ബാറ്റർമാരല്ല എന്ന് പറയേണ്ടിവരും.”- സുനിൽ ഗവാസ്ക്കർ പറയുന്നു.

Read Also -  ലോകകപ്പ് സെലക്ഷൻ കിട്ടിയപ്പോളും സഞ്ജു പറഞ്ഞത് കേരള ടീം വിജയിക്കണമെന്നാണ്. ബിജു ജോർജ് പറയുന്നു.

“എന്നോട് ക്ഷമിക്കണം. ടേണിങ് പിച്ചുകളിൽ നിങ്ങൾക്ക് കളിക്കാൻ സാധിച്ചില്ലെങ്കിൽ, നിങ്ങൾ ഒരു യഥാർത്ഥ ബാറ്ററല്ല. എന്തെന്നാൽ അത്തരം പിച്ചുകളിൽ എല്ലാത്തരം ഷോട്ടുകൾക്കും സാഹചര്യങ്ങളുണ്ട്. പല സമയത്തും ബാറ്റർമാർക്ക് ക്രീസിന് പുറത്തിറങ്ങി ഷോട്ടുകൾ കളിക്കാൻ സാധിക്കും. ക്രീസും മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള എല്ലാ ഷോട്ടുകളും ടേണിംഗ് പിച്ചുകളിൽ കളിക്കാൻ പറ്റും. “

“എന്തായാലും ക്യാപ്റ്റൗണിലെ പിച്ചുകളെ സംബന്ധിച്ച് മാധ്യമങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ്.”- സുനിൽ ഗവാസ്ക്കർ പറയുന്നു. പല മാധ്യമങ്ങളും ഇന്ത്യയിൽ ടേണിങ് പിച്ചുകൾ വരുമ്പോൾ വിമർശനമുന്നയിക്കുകയും, സേനാ രാജ്യങ്ങളിൽ ഇത്തരത്തിൽ വരുമ്പോൾ അത് റിപ്പോർട്ട് ചെയ്യാതെ പോവുകയുമാണ് ചെയ്യുന്നുവെന്നും സുനിൽ ഗവാസ്കർ കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ രണ്ടാം മത്സരം കേവലം രണ്ടു ദിവസങ്ങൾ പോലും നീണ്ടുനിന്നില്ല എന്നത് നിരാശാജനകമായ കാര്യമാണ്. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ മത്സരഫലം ഏറെക്കുറെ ഉറപ്പായിരുന്നു. ശേഷം രണ്ടാം ദിവസം ഇന്ത്യ ശക്തമായ ബോളിംഗ് പ്രകടനവുമായി രംഗത്തെത്തിയതോടെ എത്രയും വേഗം മത്സരം അവസാനിക്കുകയായിരുന്നു

മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പര സമനിലയാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ന്യൂലെൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണ് മത്സരത്തിൽ പിറന്നത്.

Scroll to Top